Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണ നായികയാകേണ്ടിയിരുന്ന ഡേര്‍ട്ടി പിക്ചര്‍; എങ്ങനെ വിദ്യ ബാലനിലേക്ക് എത്തി?

ഡേര്‍ട്ടി പിച്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം തീരുമാനിച്ചത് കങ്കണ റണാവത്തിനെയാണ്

Why Kangana denied Dirty Picture film
, തിങ്കള്‍, 1 ജനുവരി 2024 (10:22 IST)
വിദ്യ ബാലന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഡേര്‍ട്ടി പിച്ചര്‍. നടി സില്‍ക് സ്മിതയുടെ ജീവിതമാണ് ഡേര്‍ട്ടി പിച്ചറില്‍ പ്രതിപാദിച്ചിരിക്കുന്നത്. സില്‍ക് സ്മിതയായി വിദ്യ ബാലന്‍ തകര്‍ത്ത് അഭിനയിച്ചു. എന്നാല്‍, മറ്റൊരു പ്രമുഖ നടിയെയാണ് ഡേര്‍ട്ടി പിച്ചറില്‍ വിദ്യ ബാലന് പകരം ആദ്യം ആലോചിച്ചിരുന്നത്. സിനിമാ തിരക്കുകള്‍ കാരണം ആ നടി ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. 
 
ഡേര്‍ട്ടി പിച്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം തീരുമാനിച്ചത് കങ്കണ റണാവത്തിനെയാണ്. സിനിമയുടെ കഥ കേട്ട ശേഷം കങ്കണ 'നോ' പറയുകയായിരുന്നു. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേര്‍ട്ടി പിച്ചറില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡേര്‍ട്ടി പിച്ചര്‍ വേണ്ടന്നുവച്ച ശേഷം 'തനു വെഡ്സ് മനു' എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്. 
 
ഡേര്‍ട്ടി പിച്ചറിലെ വിദ്യ ബാലന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. സില്‍ക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും കൃത്യമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ മിലാന്‍ ലുത്രിയയ്ക്ക് സാധിച്ചു. സില്‍ക് സ്മിതയായി വിദ്യ ബാലന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാണിയെ വിവാഹം കഴിക്കുന്നത് ഗ്ലാഡിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം; നടന്‍ ബാബുരാജിന്റെ ജീവിതം