വിദ്യാബാലന്‍ കടലില്‍ കുളിക്കുന്നതിന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കരച്ചില്‍ നിയന്ത്രിക്കാനാവാതെ സൊനാക്ഷി സിന്‍‌ഹ!

ചൊവ്വ, 11 ജൂണ്‍ 2019 (16:53 IST)
ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാബാലന്‍ കടലില്‍ കുളിക്കുന്നതിന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്തുവന്നു. വിദ്യ തന്നെയാണ് ഈ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 
 
ബാലിയില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് വിദ്യാബാലന്‍ ഷെയര്‍ ചെയ്തത്. മറൂണ്‍ നിറത്തിലുള്ള കാഷ്വല്‍ ഗൌണ്‍ ധരിച്ച് നിറഞ്ഞ ചിരിയോടെ കടലില്‍ എന്‍‌ജോയ് ചെയ്യുന്ന വിദ്യാബാലന്‍റെ ചിത്രങ്ങളാണ് ഇവ. ഇത് കണ്ടയുടന്‍ സൊനാക്ഷി സിന്‍‌ഹ കമന്‍റുമായി പ്രത്യക്ഷപ്പെട്ടു.
 
ബാലിയിലേക്ക് പോകുന്നതിന് തന്നേക്കൂടി കൂട്ടാന്‍ തോന്നിയില്ലല്ലോ എന്നാണ് സൊനാക്ഷി പരിഭവിച്ചത്. രണ്ട് കരച്ചില്‍ ഇമോജികള്‍ കൂടി സൊനാക്ഷി കമന്‍റിനൊപ്പം ഫിറ്റ് ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം യുവരാജ് സിംഗിന്റെ 5 കാമുകിമാർ ആരൊക്കെ ?