Publish Date: Tue, 29 Mar 2022 (09:02 IST)
Updated Date: Tue, 29 Mar 2022 (09:07 IST)
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്.
അച്ഛന്റെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേരാന്‍ മകന്‍ ഏദനുമുണ്ട്. ഇക്കഴിഞ്ഞ ജനുവരി നാലിനാണ് താന്‍ അച്ഛനായ വിവരം വിജിലേഷ് പങ്കുവെച്ചത്.
കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ.
ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.