ദളപതി 69; പേരിനൊരു പ്രത്യേകതയുണ്ട്, ആരാധകർക്ക് അമ്പരപ്പ്

ദളപതി 69 സിനിമയുടെ പേരിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍

നിഹാരിക കെ.എസ്
വെള്ളി, 24 ജനുവരി 2025 (10:25 IST)
കരിയറിലെ അവസാന സിനിമയുടെ പണിപ്പുരയിലാണ് നടന് വിജയ്. ദളപതി 69 എന്ന് തൽക്കാലത്തേക്ക് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ദളപതി 69 സിനിമയുടെ പേരിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. നാളൈയ തീര്‍പ്പു എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പേരിനൊരു പ്രത്യേകതയുണ്ട്.
 
വിജയ് ആദ്യമായി നായകനായ ചിത്രമാണ് നാളൈയ തീര്‍പ്പ്. അതേ പേര് തന്നെ അവസാന ചിത്രത്തിനും സ്വീകരിക്കാനാണ് ആലോചന. വിജയ്‍യുടെ ദളപതി 69 എന്ന സിനിമയുടെ പേരിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.  
 
വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments