Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് അണ്ണന്‍ തന്നെ ഒന്നാമത് ! രജനികാന്തും സൂര്യയും പിന്നില്‍, ഫെബ്രുവരിയിലെ പട്ടിക പുറത്ത്

Vijay Annan is the first! Rajinikanth and Suriya back

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 മാര്‍ച്ച് 2024 (11:41 IST)
ഫെബ്രുവരി മാസത്തില്‍ തെന്നിന്ത്യയില്‍ ട്രെന്‍ഡിങ് ആയി മാറിയ സിനിമ താരങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.ട്രേഡ് അനലസിറ്റുകളായ ബോക്‌സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് പുതിയ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
 
മലയാളികളുടെ അഭിമാനമായ മോഹന്‍ലാല്‍ ഫെബ്രുവരിയിലും നിറഞ്ഞുനിന്നു. മലൈക്കോട്ടൈ വാലിബന്‍ തന്നെയാണ് ജനുവരിയിലെ പോലെ ഫെബ്രുവരിയിലും മോഹന്‍ലാല്‍ എന്ന പേര് സജീവമായി നിര്‍ത്താന്‍ സഹായിച്ചത്.വാലിബന്‍ ചര്‍ച്ചകള്‍ തീരുന്നില്ല.ഒടിടി റിലീസ് ആയത്തിന് പിന്നാലെ ചിത്രം വീണ്ടും തരംഗമായി മാറിയിരുന്നു. എമ്പുരാന്‍ ചിത്രീകരണം പുരോഗമിക്കുന്നതും വാര്‍ത്തകളില്‍ നിറയുന്നുണ്ട്.
 
ഒമ്പതാം സ്ഥാനത്ത് തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. പത്മഭൂഷന്‍ ലഭിച്ചതും വിശ്വംഭര എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതും ഒക്കെ നടന്റെ പേര് സജീവമായി നിലനിര്‍ത്തി. തൊട്ടടുത്ത സ്ഥാനം സൂര്യയ്ക്ക് ആണ്.കങ്കുവയിലൂടെ വന്‍ തിരിച്ചുവരവാണ് നടന്‍ പ്രതീക്ഷിക്കുന്നത്. സൂര്യയ്ക്ക് മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം.
ആറാം സ്ഥാനം ധനുഷിന് സ്വന്തം. അഞ്ചാമത് അല്ലു അര്‍ജുനും. നാലാമത് പ്രഭാസും മൂന്നാമത് രജനികാന്തും ആണ്. മഹേഷ് ബാബുവാണ് രണ്ടാം സ്ഥാനത്ത്. വിജയ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
 
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേട്ടനും അനിയനും,'എമ്പുരാന്‍ 'തിരക്ക് കഴിഞ്ഞാല്‍ ഇന്ദ്രജിത്തിന്റെ മുന്നില്‍ ഈ പ്ലാന്‍