മാസ്സ് എന്റര്‍ടെയിനര്‍ ദളപതി 63ൽ ഫുട്‌ബോൾ കോച്ചായി വിജയ്?
മാസ്സ് എന്റര്‍ടെയിനര്‍ ദളപതി 63ൽ ഫുട്‌ബോൾ കോച്ചായി വിജയ്?
മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. വിജയുടെ കരിയറിലെ 63മത് സിനിമയായതുകൊണ്ടുതന്നെ ദളപതി63 എന്ന പേരിലാണ് ചിത്രം പ്രാരംഭത്തില്‍ അറിയപ്പെടുക. ചിത്രം ഒരു സ്‌പോർട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ഇതുവരെ വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്.
അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതി വ്യക്തമാക്കി.
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.