'നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’ - വിജയ് ബാബു
നിങ്ങൾ കഷ്ടപെട്ട് തിരയണ്ട, അത് ഞങ്ങളായിരിക്കും: വിജയ് ബാബു
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളിൽ ഇപ്പോഴും വിജയപ്രദർശനം തുടരുകയാണ്. അതിനിടെയാണ് അണിയറ പ്രവർത്തകരെ പോലും ഞെട്ടിച്ച് കൊണ്ട് ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമ ഫെയ്സ്ബുക്ക് വഴി വ്യാപകമായി പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവ് വിജയ് ബാബു.
ദൈവം ഈ ഇന്‍ഡസ്ട്രിയെ രക്ഷിക്കട്ടെ എന്നാണ് വിജയ് ബാബു ആദ്യം പറഞ്ഞ്. ‘ഈ വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും, നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും…നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’ – വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ആട് 2 വിന്റെ തിയേറ്റർ രംഗങ്ങൾ ഷെയര്‍ ചെയ്ത രണ്ടായിരത്തോളം ഫെയ്‌സ്ബുക്ക് പേജുകള്‍ ബ്ലോക്കായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.