Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ നിറവില്‍ ഇളയദളപതി വിജയ്; പ്രായം എത്രയെന്നോ?

Vijay Birthday പിറന്നാള്‍ നിറവില്‍ ഇളയദളപതി വിജയ്; പ്രായം എത്രയെന്നോ?
, ബുധന്‍, 22 ജൂണ്‍ 2022 (08:16 IST)
തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇളയദളപതി വിജയ് പിറന്നാള്‍ നിറവില്‍. താരത്തിന്റെ 48-ാം പിറന്നാളാണ് ഇന്ന്. 1974 ജൂണ്‍ 22 നാണ് വിജയ് ജനിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് വിജയ്. 
 
എസ്.ചന്ദ്രശേഖര്‍-ശോഭ ചന്ദ്രശേഖര്‍ എന്നിവരുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 65 സിനിമകളില്‍ അഭിനയിച്ചു. നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 
 
ബാലതാരമായി സിനിമയിലെത്തിയ വിജയ് 1996 ല്‍ റിലീസ് ചെയ്ത 'പൂവേ ഉനക്കാഗ' എന്ന ചിത്രത്തിലൂടെയാണ് താരമായി മാറിയത്. ഗില്ലി, തിരുപ്പാച്ചി, ശിവകാശി, പോക്കിരി, വേട്ടൈക്കാരന്‍, കാവലന്‍, നന്‍പന്‍, തുപ്പാക്കി, കത്തി, മേര്‍സല്‍, സര്‍ക്കാര്‍, തെറി, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയാണ് വിജയ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രായും ബ്ലൗസും ഇല്ല, സാരിയില്‍ ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ രക്ഷ