Vijay Devarakonda And Rashmika: വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാംവാരത്തില്‍! ആഹ്ലാദത്തില്‍ ആരാധകര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ജനുവരി 2024 (12:14 IST)
വിജയ് ദേവര കൊണ്ട് രശ്മിക മന്ദനെയും വിവാഹിതരാകുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി രണ്ടാംവാരത്തിലാണ് വിവാഹ നിശ്ചയമെന്നാണ് വാര്‍ത്ത. ആരാധകരുടെ ഇഷ്ട താരങ്ങളാണ് ഇരുവരും. പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ വിവാഹത്തെ പറ്റിയും പ്രണയ വാര്‍ത്തകളെ പറ്റിയും ചോദിക്കുമ്പോള്‍ വെറുതെ ചിരിക്കുക മാത്രമായിരുന്നു ഇവരുടെ മറുപടിയായി ലഭിച്ചിരുന്നത്. രണ്ടുപേരും വിശേഷ ദിവസങ്ങളില്‍ ഒന്നിക്കുന്നതും ആഘോഷിക്കുന്നതും പതിവാണ്.
 
ALSO READ: Rambha controversy: രജനീകാന്തിന് മോശം സ്വാഭാവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; രംഭയുടെ വിവാദ ഇന്റര്‍വ്യൂവില്‍ രോഷാകുലരായി രജനി ആരാധകര്‍ 
രണ്ട് താരങ്ങളും ആദ്യമായി ഒന്നിക്കുന്നത് സൂപ്പര്‍ ഹിറ്റായ ഗീതാഗോവിന്ദത്തിലൂടെയാണ്. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെയും ഇരുവരും ഒന്നിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപിച്ചിരുന്നു. ഈയടുത്ത് അനിമല്‍ സിനിമയുടെ പ്രചരണത്തില്‍ ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ രശ്മിക പങ്കെടുക്കുകയും ആ ഷോയില്‍ സംവിധായകന്റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിക്കുകയും ചെയ്തിരുന്നു. ഇരുവരും സംസാരിച്ചത് കൂടുതല്‍ ഗോസിപ്പുകള്‍ പടര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവാഹ നിശ്ചയ വാര്‍ത്തകളിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments