വിജയ് ദേവരകൊണ്ടയ്ക്ക് ഷാഹിദ് കപൂറിനോട് അസൂയ? ഇതിത്തിരി കൂടിപ്പോയില്ലേ എന്ന് ആരാധകർ!
അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിംഗിനെ കുറിച്ച് ഒരു ചടങിനിടെ അവതാരകൻ അഭിപ്രായം ചോദിച്ചപ്പോൾ ഞാനെന്തിനു ആ പടം കാണണം എന്നായിരുന്നു വിജയുടെ മറുപടി.
ഒരൊറ്റ സിനിമ കാരണം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയവരിൽ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുമുൺട്. അർജുൻ റെഡ്ഡി എന്ന ചിത്രം ഭാഷകൾ കടന്ന് യാത്രയാവുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാകുകയും ചെയ്തിരിന്നു. ഒപ്പം നിരവധി വിമർശനങൾക്കും അത് കാരണമായി മാറിയിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂറായിരുന്നു ഈ റോളില്‍ എത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കബീര്‍ സിങ് കാണാന്‍ താല്‍പര്യമില്ലെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു.
അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിംഗിനെ കുറിച്ച് ഒരു ചടങിനിടെ അവതാരകൻ അഭിപ്രായം ചോദിച്ചപ്പോൾ ഞാനെന്തിനു ആ പടം കാണണം എന്നായിരുന്നു വിജയുടെ മറുപടി. "ഷാഹിദ് ആ ചിത്രം ചെയ്തു. ആ കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ഞാന്‍ വീണ്ടും ആ ചിത്രം കാണേണ്ടതില്ല. എനിക്ക് സിനിമയുടെ കഥ അറിയാം. ഞാന്‍ ആ ചിത്രം ചെയ്തതാണ്. പിന്നെ എന്തിന് ആ സിനിമ ഞാന്‍ വീണ്ടും കാണണം.' - വിജയ് ചോദിച്ചു.
അതേസമയം, വിജയ്ക്ക് ഷാഹിദിനോട് അസൂയയും കുശുമ്പും ആണെന്നും അതിനാലാണ സിനിമ കാണാത്തതെന്നുമാണ് ഷാഹിദിന്റെ ഫാൻസ് പറയുന്നത്.