Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay and Sangeeta: വിജയ് - സംഗീത ദമ്പതികള്‍ പിരിഞ്ഞു ! ഞെട്ടി ആരാധകര്‍; സംഭവിച്ചത് ഇതാണ്

1999 മുതല്‍ 2022 വരെ സംഗീത സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്

Vijay Sangeeta Divorce Wikipedia editing
, വ്യാഴം, 5 ജനുവരി 2023 (17:37 IST)
Vijay and Sangeeta: ദളപതി വിജയ് ഭാര്യ സംഗീത സ്വര്‍ണലിംഗത്തെ ഡിവോഴ്‌സ് ചെയ്‌തെന്ന് വിക്കിപീഡിയ. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് സൂപ്പര്‍താരത്തിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടന്നിരിക്കുന്നത്. വിജയ് ഒരു മലയാളി നടിയുമായി പ്രണയത്തിലാണെന്നും അതുകൊണ്ടാണ് സംഗീതയുമായുള്ള ബന്ധം പിരിഞ്ഞതെന്നും വിക്കിപീഡിയ പേജില്‍ പറയുന്നു. 
 
1999 മുതല്‍ 2022 വരെ സംഗീത സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വിക്കിപീഡിയ ഇത് തിരുത്തിയിട്ടുണ്ട്. സൂപ്പര്‍താരത്തിനൊപ്പം പൊതുവേദികളില്‍ സംഗീതയെ കാണാതായതോടെ ചില കുബുദ്ധികള്‍ ചേര്‍ന്നാണ് വിക്കിപീഡിയ പേജില്‍ ഇങ്ങനെയൊരു എഡിറ്റിങ് നടത്തിയതെന്നാണ് വിവരം. 

webdunia

 
 
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ സംഗീത പങ്കെടുത്തിരുന്നില്ല. സംവിധായകന്‍ ആറ്റ്‌ലിയുടെ വിവാഹത്തിനും വിജയ് തനിച്ചാണ് എത്തിയത്. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും ഭാര്യയെ കൂടാതെയാണ് വിജയ് എത്തിയത്. ഇതില്‍ നിന്നെല്ലാം ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചാണ് ചിലര്‍ ചേര്‍ന്ന് താരത്തിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ് നടത്തിയത്. അതേസമയം, മക്കള്‍ക്കൊപ്പം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സംഗീത. സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ വിജയ് കുടുംബത്തിനൊപ്പം പോയില്ല. അതുകൊണ്ടാണ് സമീപകാലത്ത് പല പരിപാടികളിലും വിജയ് തനിച്ച് പങ്കെടുത്തത്. എന്തായാലും വിക്കിപീഡിയ എഡിറ്റ് ചെയ്തവര്‍ കാരണം സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഡിവോഴ്‌സ് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. 
 
1999 ലാണ് ശ്രീലങ്കയില്‍ നിന്നുള്ള സംഗീത സ്വര്‍ണലിംഗത്തെ വിജയ് വിവാഹം കഴിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീയേ നെഞ്ചില്‍', ഉണ്ണി മുകുന്ദന്റെ 'മിണ്ടിയും പറഞ്ഞും' വീഡിയോ സോങ്