'ഞാൻ ഇങ്ങനെയാണ്, പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല'
'ഞാൻ ഇങ്ങനെയാണ്, പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല'
തന്റെ അഭിനയ മികവ് കൊണ്ട് തമിഴിൽ മാത്രമല്ല സിനിമാപ്രേമികളുടെ മനസ്സിലൊട്ടാകെ ഇടം നേടിയ താരമാണ് വിജയ് സേതുപതി. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്‌റ്റായി കഷ്‌ടപ്പെട്ടതിന് ശേഷമാണ് അദ്ദേഹം നായകന്റെ റോളിൽ എത്തുന്നത്. പല അഭിമുഖങ്ങളിലും താരം ഇക്കാര്യം പ്രേക്ഷകരുമൊത്ത് പങ്കുവെച്ചിട്ടുമുണ്ട്.
നടനാകുന എന്ന ലക്ഷ്യം തന്നെയാണ് ജൂനിയർ ആർട്ടിസ്‌റ്റായി തന്നെ സിനിമയിൽ നിർത്തിയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് പിന്നിലും കഥകൾ ഏറെയാണ്. 'ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെയാവണമെന്നാണ് എന്റെ അഭിപ്രായം' എന്നും വിജയ് സേതുപതി പറയുന്നു.
'എത്രത്തോളം സമയം സിനിമയില്‍ ഉണ്ടെന്നല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ് പ്രധാനം. താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്. സ്വാഭാവികമായ ശൈലി പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും പ്രത്യേകമായൊരു ശൈലി പിന്തുടര്‍ന്നിട്ടില്ലെ'ന്നും അദ്ദേഹം വ്യക്തമാക്കി.