രജനിയെയും മറികടക്കാന്‍ വിജയ്, അറ്റ്‌ലി ചിത്രത്തില്‍ വിജയ്ക്ക് പ്രതിഫലം 50 കോടി!

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (14:33 IST)
ഓരോ സിനിമയും പുതിയ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുകയാണ് ദളപതി വിജയ്. പ്രതിഫലത്തിന്‍റെയും താരമൂല്യത്തിന്‍റെയും കാര്യത്തില്‍ രജനികാന്തിനെ ഉടന്‍ വിജയ് മറികടക്കുമെന്നാണ് സൂചനകള്‍.
 
സര്‍ക്കാര്‍ വമ്പന്‍ ഹിറ്റായതോടെ പ്രതിഫലം വീണ്ടും ഉയര്‍ത്തുകയാണ് വിജയ്. സര്‍ക്കാരിന് 40 കോടി രൂപയാണ് താരം കൈപ്പറ്റിയതെന്നാണ് കോടമ്പാക്കം വാര്‍ത്തകള്‍. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ്ക്ക് 50 കോടി രൂപയാണ് പ്രതിഫലമായി നല്‍കുന്നതെന്നാണ് സംസാരം.
 
രജനികാന്ത് ഇപ്പോള്‍ 60 മുതല്‍ 65 കോടി രൂപ വരെ പ്രതിഫലമായി കൈപ്പറ്റുന്നുണ്ട്. ഏറെ താമസിയാതെ തന്നെ വിജയ് പ്രതിഫലത്തില്‍ രജനിയെ മറികടന്നേക്കുമെന്നാണ് വിവരം.
 
അഭിപ്രായത്തില്‍ എത്ര പിന്നിലാണെങ്കിലും വിജയ് ചിത്രങ്ങള്‍ക്ക് 100 കോടി രൂപ കളക്ഷന്‍ ഉറപ്പാണ് എന്നതാണ് നിലവില്‍ ഗ്ലോബല്‍ ബോക്സോഫീസിലെ സ്ഥിതി. അതുകൊണ്ടുതന്നെ വിജയ് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരത്തിലാണ്.
 
എജി‌എസ് ഇന്‍റര്‍നാഷണലാണ് വിജയ് - അറ്റ്‌ലി ചിത്രം നിര്‍മ്മിക്കുന്നത്.  ഈ സിനിമയില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ചായാണ് വേഷമിടുന്നതെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനം സുഗമമാക്കി നിയന്ത്രണങ്ങള്‍

ചെങ്കോട്ട സ്‌ഫോടനം: ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണത്തിനെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments