വിക്രം ആരാധകനോട് തട്ടിക്കയറുന്നു ! പ്രചരണത്തിന് പിന്നിലെ സത്യം ?

Webdunia
തിങ്കള്‍, 21 ജനുവരി 2019 (16:34 IST)
ആരാധകരോട് ഏറെ സൌമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്ന താരമാണ് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. സിനിമയിൽ താരപരിവേഷത്തിലേക്ക് താൻ എത്തുന്നതിന് മുൻപ് അനുഭവിച്ച കാര്യങ്ങളാണ് തന്നെ ഇത്തരത്തിൽ ഒരാളാക്കി മാറ്റിയത് എന്ന് വിക്രം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 
ആരാധകരുടെ ചോദ്യങ്ങൾക്ക് സൌമ്യമായി മറുപടി പറയുകയും സെൽഫി എടുക്കുന്നതിനായി ക്ഷമയോടെ നിന്നുകൊടുക്കുകയും ചെയ്യുന്ന വിക്രമിന്റെ ദൃശ്യങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഒരു പരിപടിക്കിടെ വിക്രം ഒരു ആരാധകനോട് തട്ടിക്കയറി എന്നതാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച.
 
ചെന്നൈയിലെ ഒരു ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിന്റെ ദൃശ്യങ്ങൾ കാട്ടിയാണ് പ്രചരണം. മാസ്സ് സാൾട്ട് ആന്റ് പെപ്പർ ലുക്കിലെത്തിയ വിക്രമിനൊപ്പം അനുവാദം ചോദിക്കാതെ സെൽഫി എടുക്കൻ ശ്രമിച്ച ആരധകനെ നിരുത്സാഹപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. 


 
സെൽഫിയെടുക്കാൻ ശ്രമിച്ചയാളോട് വിക്രം തട്ടിക്കയറുന്നില്ല. ചിരിച്ചുകൊണ്ടു തന്നെയാണ് ആളെ മാറ്റുന്നത്. ഒരു പക്ഷേ അനുവാദം ചോദിക്കാതെ സെൽഫി എടുക്കാൻ ശ്രമിച്ചതിനാലാകാം വിക്രം നിരുത്സാഹപ്പെടുത്താൻ കാരണം എന്നാണ് ആരാധകർ പറയുന്നു. അല്ലെങ്കിൽ വിക്രമിന് ഇഷ്ടപ്പെടാത്ത മറ്റെന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടാകാം എന്നും അരാധകർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments