Publish Date: Wed, 29 Jun 2022 (14:51 IST)
Updated Date: Wed, 29 Jun 2022 (14:53 IST)
കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ടീമിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'വിക്രം' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും എത്ര നേടിയെന്ന് അറിയാം.
40 കോടിയാണ് 'വിക്രം' കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി വിക്രം മാറി. യുകെ, യുഎഇ, സിംഗപ്പൂര്‍, തമിഴ്നാട് എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.