Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

തര്‍ക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

Vinay Fort and Sharafuddin clash

നിഹാരിക കെ.എസ്

, വെള്ളി, 11 ഏപ്രില്‍ 2025 (17:10 IST)
സിനിമാ പ്രമോഷനിടെ വാക്കേറ്റവും കയ്യാങ്കളിയുമായി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും. ‘സംശയം’ സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് സംഭവം. തന്നെ വച്ച് പടം ചെയ്താല്‍ പ്രമോന് വരില്ലെന്ന് വിനയ് എന്തുകൊണ്ടാണ് പ്രൊഡ്യൂസറോട് പറഞ്ഞത് എന്ന് ചോദിച്ചു കൊണ്ടാണ് ഷറഫുദ്ദീന്‍ വഴക്കിന് തുടക്കമിട്ടത്. തുടര്‍ന്ന് തര്‍ക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
 
മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. എന്നാല്‍ ഇത് സിനിമയുടെ പ്രമോഷന്‍ വീഡിയോയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. നവാഗത സംവിധായകന്‍ രാജേഷ് രവി ഒരുക്കുന്ന ചിത്രമാണ് സംശയം. രാജേഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്, ഡിക്സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് സംശയം നിര്‍മ്മിക്കുന്നത്. ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം സംശയിച്ചിരിക്കുന്ന വിനയ് ഫോര്‍ട്ടിന്റെയും ഫഹദ് ഫാസിലിന്റെയും പ്രമോ വീഡിയോ നേരത്തെ വൈറലായിരുന്നു.
 
ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. അഭിനേതാക്കളുടെ മുഖമില്ലാതെ ഒരുപാട് സംശയങ്ങള്‍ ബാക്കി വച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ മോഷന്‍ പോസ്റ്റര്‍ എത്തിയത്. രണ്ട് കോഴികളും രണ്ട് മുട്ടകളുമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Maranamass Box Office Collection Day 1: ബേസിൽ വീണ്ടും ഹിറ്റാടിച്ചോ? മികച്ച കളക്ഷനുമായി 'മരണമാസ്സ്'