വിന്റേജ് മോഹന്‍ലാല്‍ ഇനി തിരിച്ചു വരും പ്രണവിലൂടെ,ലാലിന്റെ തനിപ്പകര്‍പ്പായി മകന്റെ പുത്തന്‍ ലുക്ക് !

കെ ആര്‍ അനൂപ്
ബുധന്‍, 3 ജനുവരി 2024 (12:44 IST)
നടന വിസ്മയം മോഹന്‍ലാലിന് (Mohanlal) മികച്ച തുടക്കമാണ് 2024 സമ്മാനിച്ചിരിക്കുന്നത്. നേരിന്റെ വിജയവും വാലിബന്റെ വരവും ജനുവരി കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നടന്റെ കരിയറില്‍ എന്നും ഓര്‍ക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് കമലദളത്തിലെ നൃത്താധ്യാപകന്റെ വേഷം. ഈ സിനിമയിലെ മോഹന്‍ലാലിന്റെ രൂപത്തെ ഓര്‍മ്മപ്പെടുത്തും വിധമാണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ലുക്ക്(Pranav Mohanlal). പ്രണവിനെ കാണുമ്പോഴെല്ലാം വിന്റേജ് മോഹന്‍ലാലും അദ്ദേഹത്തിന്റെ അക്കാലത്തെ സിനിമകളും ആരാധകരുടെ മനസ്സില്‍ വരും. മോഹന്‍ലാലിന്റെ തനിപ്പകര്‍പ്പാണ് പ്രണവ് എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകനായ പ്രമോദ് ദാസ് പങ്കുവെച്ചിരുന്നു.
 
നീളന്‍ചുരുള മുടിയോടുകൂടിയോ അല്ലെങ്കില്‍ തീരെ മുടിയില്ലാതെയൊക്കെയാണ് പ്രണവിനെ മിക്കപ്പോഴും കാണാന്‍ ആകുക. മെലിഞ്ഞ ശരീരപ്രകൃതമാണ് താരപുത്രന്. എന്നാല്‍ പുതിയ ഫോട്ടോയില്‍ അല്പം കൂടി വണ്ണം വെച്ച് പ്രണവിനെയാണ് കാണാനായത്, ഇതാണ് പ്രണവിനെ മോഹന്‍ലാലുമായി കൂടുതല്‍ സമാനതകള്‍ക്ക് കാരണമായത്.
 
സൂപ്പര്‍ ഹിറ്റുകളെ തേടി അലയാത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം യാത്രകളോടാണ് അതിനായി സിനിമകള്‍ ചെയ്യും. 2022ല്‍ ഹൃദയം എന്ന ഒരേ ഒരു സിനിമ മാത്രമേ നടന്റേതായി പുറത്തുവന്നിട്ടുള്ളൂ. 2023 ലും ഒരു സിനിമ മാത്രമാണ് നടന്‍ പൂര്‍ത്തിയാക്കിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും.
 
ഡിസംബറിലെ ഏറ്റവും വലിയ സന്തോഷങ്ങളെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ ഒരു കുറിപ്പ് ഈയടുത്ത് പങ്കുവെച്ചിരുന്നു അതില്‍ പ്രണവിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments