Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറല്‍ ആയിട്ടും ഗേള്‍ഫ്രണ്ടില്ല ! സുന്ദരിയായ പെണ്‍കുട്ടിയെ വേണമെന്ന് 'ആറാട്ടണ്ണന്‍'

santhosh varkey aaraattu annan  love arattu annan  aaraattu annan latest news aaraattu 2022

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (12:38 IST)
വെട്ടം സിനിമയിലെ ദിലീപിന്റെ മനസ്സിലുള്ള പോലെ ഐശ്വര്യ റായിനെ പോലെ സുന്ദരിയായ പെണ്ണിനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയിലെ വൈറല്‍ മനുഷ്യന്‍ സന്തോഷ് വര്‍ക്കിക്കുമുണ്ട്. ഇത്രയും അറിയപ്പെടുന്ന ആളായിട്ടും ഒരു ഗോള്‍ ഫ്രണ്ടിനെ ലഭിച്ചിട്ടില്ലെന്ന സങ്കടമാണ് അദ്ദേഹത്തിന് പറയാനുള്ളത്.തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നും 
ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും സന്തോഷ് santhosh varkey പറയുന്നു.
 
'ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേള്‍ ഫ്രണ്ട് ആയി. ഷൈന്‍ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്‌നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡില്‍ പോയ്‌ക്കൊണ്ടിരിക്കയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരിയില്‍ രണ്ട് വര്‍ഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്‌നമാണത്. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക', എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊപ്പിക്കും ഷൈനിനും വരെ പെണ്ണായി, ഫേമസായിട്ടും തനിക്ക് ഇപ്പോഴും ഗേൾഫ്രണ്ടില്ലെന്ന് ആറാട്ടണ്ണൻ