Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശ്രുതി ലക്ഷ്മി, സന്തോഷത്തിന്റെ രഹസ്യം ഭര്‍ത്താവാണെന്ന് നടി, ആശംസ കുറിപ്പ് വായിക്കാം

sruthi Lakshmi Celebrates 8th Wedding Anniversary

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (11:23 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രുതി ലക്ഷ്മി. ജനുവരി മാസം നടിക്ക് എന്നും പ്രിയപ്പെട്ടതാണ്, അതിനൊരു കാരണമുണ്ട്. 2016 ജനുവരി രണ്ടിനായിരുന്നു ശ്രുതിയെ ഡോ. അവിന്‍ ആന്റോ വിവാഹം കഴിച്ചത്. എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ശ്രുതി.
 
'ഞങ്ങള്‍ക്ക് എട്ടാം വിവാഹ വാര്‍ഷിക ആശംസകള്‍. ഇനിയും പോകാനുണ്ട്. ഈ പ്രപഞ്ചത്തിലെ ഒന്നിനും ഞാന്‍ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം പോലെ എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ പങ്കിടുന്ന സ്‌നേഹം ഈ ലോകത്തിന്റെ എല്ലാ ഭൌതിക അതിരുകള്‍ക്കും അതീതമാണ്, അത് എന്നേക്കും തുടരും. ലവ് യു മൈ ലൈഫ് ലൈന്‍',-ശ്രുതി ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
ശ്രുതി ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര് ശ്രുതി ജോസാണ്. 8 സെപ്റ്റംബര്‍ 1990ന് ജനിച്ച നടിക്ക് 33 വയസ്സാണ് പ്രായം.നര്‍ത്തകി കൂടിയായ നടി ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്.
 
ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ശ്രുതി ലക്ഷ്മി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരിക്കും ഞെട്ടിപ്പോയി, ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി,2023ലെ മികച്ച ചിത്രം ഇതുതന്നെ,സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു