കാവ്യയും മഹാലക്ഷ്മിയും ഇല്ല, ദിലീപിനൊപ്പം മീനാക്ഷി മാത്രം !

തിങ്കള്‍, 15 ജൂലൈ 2019 (10:56 IST)
മലയാള സിനിമയിലെ ജനപ്രീയ നായകനാണ് ദിലീപ്. ഇപ്പോഴിതാ, ദിലീപിനു പിന്നാലെ സഹോദരനായ അനൂപും സംവിധാനം രംഗത്തിലേക്ക് ചുവടുകൾ വയ്ക്കുകയാണ്. നിർമാണരംഗത്തിരുവരും സജീവമായിരുന്നു. തന്റെ അനിയൻ സംവിധായകൻ ആകുന്നുവെന്ന കാര്യം ദിലീപ് തന്നെയാണു അറിയിച്ചത്. 
 
ഞായറാഴ്ച കൊച്ചിയിൽ വെച്ച് നടന്ന പൂജ ചടങിൽ ദിലീപും പങ്കെടുത്തിരുന്നു. ചെറിയച്ഛന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മീനാക്ഷിയും എത്തിയിരുന്നു. പഠനത്തിരക്കുകളില്‍ നിന്നും ഇടവേളയെടുത്താണ് താരപുത്രി എത്തിയത്. ദിലീപിനേയും മീനാക്ഷിയേയും ഒരുമിച്ച്കിട്ടിയപ്പോൾ കവ്യയും മകൾ മഹാലക്ഷ്മിയും ഇല്ലെന്ന് ആരാധകർ പറയുന്നു. ഇരുവർക്കുമൊപ്പം കാവ്യ കുടി വേണമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
 
ദിലീപിന് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. ടിക് ടോക്കിലൂടെ ഇടയ്ക്ക് മീനൂട്ടി എത്തിയപ്പോള്‍ ഈ താരപുത്രിയും സിനിമയിലെത്തുമോയെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ സിനിമയല്ല മെഡിക്കല്‍ പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു താരപുത്രി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിജയ് ദേവരകൊണ്ടയ്ക്ക് ഷാഹിദ് കപൂറിനോട് അസൂയ? ഇതിത്തിരി കൂടിപ്പോയില്ലേ എന്ന് ആരാധകർ!