Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരുകനും ലൂസിഫറുമെല്ലാം ഒരടി പിന്നോട്ട് മാറി നിൽക്ക്, മാമാങ്കം വരുന്നു; മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രം ?!

മുരുകനും ലൂസിഫറുമെല്ലാം ഒരടി പിന്നോട്ട് മാറി നിൽക്ക്, മാമാങ്കം വരുന്നു; മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രം ?!

നീലിമ ലക്ഷ്മി മോഹൻ

, ഞായര്‍, 10 നവം‌ബര്‍ 2019 (13:08 IST)
മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന മെഗാ ചിത്രമാണ് മാമാങ്കം. കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ മുതൽമുടക്ക് 50 കോടിയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നാകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. 
 
ഇപ്പോഴിതാ, ചിത്രം മലയാളത്തിലെ ആദ്യ 300 കോടി കളക്ഷൻ ലഭിക്കുന്ന ചിത്രമായി മാറുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു. ഈ സിനിമ റിലീസായാല്‍ അതോടെ "പുലി മുരുക൯", "ബാഹുബലി 2" , "ലൂസിഫ൪" വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർന്നു തരിപ്പണമാകുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
 
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഞ്ചിനിയറിങ് വിദ്യാർത്ഥിയുടെ മരണം; ദുരൂഹത, ഭർത്താവിനെ സംശയമുണ്ടെന്ന് വളർത്തമ്മ