Webdunia - Bharat's app for daily news and videos

Install App

എന്റെ മഞ്ജു നീ എന്തൊക്കെയാണ് ഈ ചെയ്യുന്നത്? - ഒരു നിരാശ കാമുകന്റെ തേങ്ങലുകളോ ഇത്?, വൈറൽ കുറിപ്പ്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (11:10 IST)
സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഭയപ്പെടുന്നുവെന്ന് ഡിജിപിക്ക് പരാതി നൽകി നടി മഞ്ജു വാര്യർ രംഗത്തെത്തിയത് കേരളത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു ശ്രീകുമാർ മേനോൻ നൽകിയ മറുപടി മഞ്ജുവിനെ അപമാനിക്കുന്നതാണ്. ഇതോടെ വിഷയത്തിൽ ദിലീപ് ചെയ്തതാണ് ശരിയെന്ന് പിന്തുണച്ച് ഫാൻസും രംഗത്തെത്തിയിരിക്കുകയാണ്. കെ പി സുകുമാരൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പോസ്റ്റിന്റെ പൂർണരൂപം:
 
ശ്രീകുമാർ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികൾക്കിടയിൽ എനിക്ക് വായിക്കാൻ കഴിഞ്ഞത്. ഞാൻ ശരിക്ക് പറഞ്ഞാൽ ദിലീപിന്റെ ഫാൻ ഒന്നുമല്ലായിരുന്നു. മലയാളത്തിൽ സത്യന് ശേഷം മോഹൻലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. ‍‍എന്നാലും ദിലീപിന്റെ നിർദ്ദോഷമായ കോമഡികൾ ആസ്വദിച്ചിരുന്നു. ദിലീപ്-കാവ്യ അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയായിട്ടുമില്ല. ഇരനടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണിൽ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു ഇരനടിയെ പീഡിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകൾ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 
ജയിലിൽ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലിൽ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കൂകിവിളിക്കുന്ന ആൾക്കൂട്ടത്തിനു മുന്നിലൂടെ നിഷ്കളങ്കഭാവത്തിൽ തലയുയർത്തി ദിലീപ് നടന്നതും മകൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേർത്ത് നിരീക്ഷിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്. ദിലീപ് അന്യായമായി കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതും ആൾക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും നേർക്ക് നേർ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങൾ ഇനി പുറത്ത് വരും.
 
ഇരനടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യർ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലിൽ അടയ്യ്ക്കപ്പെടുന്നതും. മഞ്ജു വാര്യരുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം. കാരണം അയ്യോ പാവം മട്ടിലുള്ള ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ജു വാര്യരെ അക്ഷരാർത്ഥത്തിൽ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് താൻ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതിൽ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ‍‍‍ദു:ഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാർ മേനോൻ പരസ്യപ്പെടുത്തുമ്പോൾ മഞ്ജു വാര്യർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? സത്യങ്ങൾ വെളിയിൽ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments