Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടെയുള്ളത് വിശാലിന്റെ പ്രണയിനിയോ ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Vishal in a secret relationship The latest video of the actor with a girl in New York goes viral

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (15:15 IST)
നടന്‍ വിശാലിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സംസാരം. 47 വയസ്സുള്ള നടന്‍ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല.  
 
ന്യൂയോര്‍ക്കില്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ വിശാല്‍ നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലായത്. വീഡിയോയില്‍ ഉള്ളത് വിശാല്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിശാല്‍ തെരുവിലൂടെ നടന്നു നീങ്ങുന്നത് കണ്ടപ്പോള്‍ ആരാധകന്‍ നടന്റെ പേര് വിളിക്കുകയും, ഇതോടെ തിരിഞ്ഞുനോക്കിയ വിശാല്‍ മുഖം മറിച്ച് വേഗത്തില്‍ അവിടെ നിന്നും പോകുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.
 
സ്‌ക്രിപ്റ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത് എന്നാണ് ചില ആരാധകര്‍ പറയുന്നത്.സംവിധായകന്‍ ഹരിയ്ക്കൊപ്പം തന്റെ പുതിയ സിനിമയുടെ ജോലിയിലാണ് വിശാല്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രമിന്റെ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു , പുതിയ വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാര്‍