പ്രണവ് മോഹന്‍ലാലിനെ പോലെ സഹോദരി വിസ്മയയും തന്റെ ഇഷ്ടങ്ങള്‍ക്ക് പുറകിലാണ്. ലളിത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന താരപുത്രി വിദേശ വാസത്തിനിടെ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
എഴുത്തുകാരിയായ വിസ്മയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്'എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.'നക്ഷത്രധൂളികള്‍'എന്നാണ് മലയാളം പതിപ്പിന്റെ പേര്. വിസ്മയ എന്ന മായ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
മായിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് വളര്‍ത്തു നായകള്‍. 'ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു, അവനൊരു സുന്ദരക്കുട്ടനാണ്'-എന്നെഴുതിക്കൊണ്ട് തന്റെ വീട്ടിലെത്തിയ പുതിയ അതിഥിയെ വിസ്മയ പരിചയപ്പെടുത്തുകയാണ്.
കാസ്‌പെറോ പേരിട്ടിരിക്കുന്നത്. സൂര്യാസ്തമയത്തെ പശ്ചാത്തലമാക്കിയാണ് വിസ്മയ അവന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വിസ്മയുടെ പേജില്‍ വേറെയും വളര്‍ത്തു നായ്ക്കളുടെ ചിത്രങ്ങള്‍ ഉണ്ട്.