മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും സിനിമയിലെത്തുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ തുടക്കം. സിനിമയുടെ പൂജ ഇന്നാണ് നടന്നത്. മകളുടെ സിനിമയുടെ തുടക്കത്തിന് സാക്ഷിയാകാൻ മോഹൻലാൽ കുടുംബ സമേതമാണ് എത്തിയത്.
 
 			
 
 			
					
			        							
								
																	
	 
	തുടക്കത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള സുചിത്ര മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. അവതാരകയായ മീരയുടെ ചോദ്യത്തിന് സുചിത്ര നൽകിയ രസികൻ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 
	 
	'ലോകം കണ്ട ഏറ്റവും വലിയ നടന്റെ ഭാര്യയാണ്. ഇപ്പോൾ വിസ്മയ മോഹൻലാലിന്റെ അമ്മയായി നിൽക്കുന്നു. ലാൽ സാറിന്റെ ഭാര്യയെന്ന നിലയിൽ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നൽകാനുള്ളത്', എന്നായിരുന്നു മീരയുടെ ചോദ്യം.
	 
	'ചേട്ടന്റെ ഭാര്യയെന്നതിനേക്കാൾ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നൽകാൻ സാധിക്കുകയുള്ളൂ. പറയാനുള്ളത് എല്ലാം ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്', എന്നായിരുന്നു സുചിത്രയുടെ മറുപടി. 
	ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മീരയ്ക്കുള്ള സുചിത്രയുടെ മറുപടിയ്ക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. മീര എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.