Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏന്‍ കഥയില്‍ നാന്‍ വില്ലന്‍‌ടാ...; തല അജിത്തിന്റെ ‘വിശ്വാസ’ത്തിന്റെ കൊലമാസ് ട്രെയിലര്‍

ഏന്‍ കഥയില്‍ നാന്‍ വില്ലന്‍‌ടാ...; തല അജിത്തിന്റെ ‘വിശ്വാസ’ത്തിന്റെ കൊലമാസ് ട്രെയിലര്‍

ajith kumar
ചെന്നൈ , ഞായര്‍, 30 ഡിസം‌ബര്‍ 2018 (15:01 IST)
ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി അജിത്തിന്റെ പൊങ്കല്‍ ചിത്രം ‘വിശ്വാസ‘ത്തിന്റെ ട്രെയിലര്‍ ഇറങ്ങി. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും പോരാട്ടത്തിനും പ്രാധന്യം നല്‍കുന്നതാണ്.

ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍‌താരയാണ് വിശ്വാസത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. അടുത്ത മാസം 10നാണ് ചിത്രത്തിന്റെ റിലീസ്.

ഇന്നാണ് വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്‌തത്. സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് തലയുടെ ചിത്രത്തിന്റെ ട്രെയിലറിനുള്ളത്.

അജിത്ത് - ശിവ കൂട്ടുക്കെട്ടിന്റെ നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് മുമ്പ് പുറത്തിറങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ ബാലന്‍ വക്കീല്‍ പണികൊടുത്തു; നിവിന്‍ പോളിക്കെതിരെ രൂക്ഷവിമര്‍ശനം - ടൊവിനോയും കുടുങ്ങി