Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വർഷത്തിന് ശേഷം ഇതാദ്യം, നയൻസും ദളപതിയും രണ്ടും‌കൽപ്പിച്ച്- അറ്റ്ലി ഒരുക്കുന്നത് ഒരു അഡാറ് ഐറ്റം

പത്ത് വർഷത്തിന് ശേഷം അവരൊന്നിക്കുന്നു

സിനിമ
, തിങ്കള്‍, 26 നവം‌ബര്‍ 2018 (15:42 IST)
വിജയ് 63 യ്ക്ക് പ്രത്യേകതകൾ നിരവധിയാണ്. മെർസൽ എന്ന വമ്പൻ ചിത്രത്തിന് ശേഷം അറ്റ്ലി - വിജയ് ടീം ഒന്നിക്കുന്ന സിനിമ. വില്ല് എന്ന ചിത്രത്തിന് ശേഷം നയൻ‌താര - വിജയ് ടീം ഒന്നിക്കുന്ന ചിത്രം. രാജാറാണി എന്ന ചിത്രത്തിന് ശേഷം അറ്റ്ലി - നയൻ‌താര എന്നിവർ ഒന്നിക്കുന്ന പടം. അങ്ങനെ പോകുന്നു പ്രത്യേകതകൾ. 
 
ചിത്രം ഒരു സ്‌പോർട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ നായികയായി നയൻസ് എത്തുന്നുവെന്ന് അറിഞ്ഞതു മുതൽ തമിഴകം കാത്തിരിപ്പിലാണ്. നിലവിൽ തമിഴകത്തെ ദളപതിയാണ് വിജയ്. വിജയുടെ ഏത് ചിത്രവും മിനിമം 100 കോടി കളക്ഷൻ ലഭിക്കുന്നുണ്ട്. ഒരു നായകനില്ലാതെ തന്റെ പടങ്ങൾ വിജയിപ്പിക്കാൻ കെൽപ്പുള്ള നടിയായി നയൻസും മാറി കഴിഞ്ഞു. ഇരുവരും ഒന്നിക്കുമ്പോൾ സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.  
 
വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ഇതുവരെ വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭ സുരേന്ദ്രന്‍റെ ഭര്‍ത്താവാണ് കെ സുരേന്ദ്രന്‍ എന്നാണ് സി പി എം ധരിച്ചിരിക്കുന്നത്, പുറത്തെ സുരേന്ദ്രനെക്കാള്‍ കരുത്തനാണ് അകത്തെ സുരേന്ദ്രന്‍: ശ്രീധരന്‍ പിള്ള