Webdunia - Bharat's app for daily news and videos

Install App

താരങ്ങളും താടിയും ! ശ്രീരാമന്റെ കത്തിന് മോഹന്‍ലാലിന്റെ മറുപടി

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂണ്‍ 2023 (12:03 IST)
താര സംഘടനയായ അമ്മയുടെ പൊതുയോഗം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. യോഗത്തിനിടയില്‍ രസകരമായ ഒരു കത്ത് മോഹന്‍ലാലിനായി എഴുതിയിരിക്കുകയാണ് നടന്‍ വി കെ ശ്രീരാമന്‍. ചോദ്യത്തിന്റെ രസം ഒട്ടും ചോരാതെ തന്നെ മോഹന്‍ലാലും മറുപടി എഴുതി. 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം എന്നാണ് ലാല്‍ മറുപടി നല്‍കിയത്.
 
വി.കെ ശ്രീരാമന്റെ കുറിപ്പ്
 
ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാര്‍ശനീക മണ്ഡലങ്ങള്‍ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാല്‍
ഒരു കത്ത് അസ്സോസിയേഷന്‍ തലൈവര്‍ക്കു കൊടുത്തു വിട്ടു.
'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തില്‍ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.
അതവസാനിക്കുന്നതിങ്ങനെ
'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം.
 
ആകയാലും പ്രിയരേ
 
സുപ്രഭാതം
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments