Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍ത്താതെ ജോലി,ഞങ്ങള്‍ വളരെ ക്ഷീണിതരാണ്,നെല്‍സണ്‍ ദിലിപ്കുമാറിന് പിറന്നാള്‍ ആശംസകളുമായി നടി മിര്‍ണ

Nelson Dilip Kumar

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂണ്‍ 2023 (13:01 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍.ജയിലറില്‍ മിര്‍ണയും അഭിനയിച്ചിട്ടുണ്ട്.സംവിധായകന്‍ നെല്‍സണ്‍ ദിലിപ്കുമാറിന് പിറന്നാള്‍ ആശംസകള്‍ മായി നടി എത്തി.ജയിലറുടെ ഡബ്ബിംഗ് സമയത്ത് പകര്‍ത്തിയ ചിത്രവും നടി പങ്കുവെച്ചു.
 
'എന്റെ സംവിധായകന്‍, എന്റെ സഹോദരന്‍ നെല്‍സണ്‍ ദിലിപ്കുമാറിന് ജന്മദിനാശംസകള്‍.ഞങ്ങള്‍ വളരെ ക്ഷീണിതരാണെന്ന് തോന്നുന്നു, കാരണം ഞങ്ങള്‍ നിര്‍ത്താതെ ജോലി ചെയ്യുന്നു, ഇത് ജയിലറുടെ ഡബ്ബിംഗ് സ്യൂട്ടില്‍ നിന്ന് തന്നെ ലഭിച്ചതാണ് :) ഇതാ നിങ്ങള്‍ക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷം ആശംസിക്കുന്നു നെല്‍സണ്‍',-മിര്‍ണ മേനോന്‍ കുറിച്ചു.
 
ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെല്‍സണിന് ഇന്ന് പിറന്നാള്‍, 'ജയിലര്‍' അണിയറ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ കാണാം