200 കോടി ബജറ്റില്‍ മോഹന്‍ലാല്‍ ചിത്രം, 5 ഭാഷകളായി റിലീസ്,'വൃഷഭ'ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂലൈ 2023 (09:04 IST)
മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്ക്. നടന്റെ പാന്‍-ഇന്ത്യ ദ്വിഭാഷാചിത്രം 'വൃഷഭ'ചിത്രീകരണം ആരംഭിച്ചു. തെലുഗുവിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. 200 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം.
 
റോഷന്‍ മേക്ക, ഷനായ കപുര്‍, സഹ്റ എസ്. ഖാന്‍ തുടങ്ങിയവരാണ് നന്ദകിഷോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 
വൈകാരികതകൊണ്ടും വി.എഫ്.എക്‌സ്.കൊണ്ടും മികച്ച ദൃശ്യാനുഭവമാകും സിനിമ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക.ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments