Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിച്ചു മോനെ... യൂട്യൂബില്‍ തരംഗമായി 'നുണക്കുഴി' ട്രെയിലര്‍!

Hit me... 'Nunakuzhi' trailer is making waves on YouTube Nunakkuzhi

കെ ആര്‍ അനൂപ്

, വെള്ളി, 9 ഓഗസ്റ്റ് 2024 (20:57 IST)
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ഒരു മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഓഗസ്റ്റ് 15ന് സിനിമ തീയേറ്ററുകളിലേക്ക് എത്തും.
ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.സരിഗമ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.
 
 
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന് പറ്റില്ല,സന്തോഷ് പണ്ഡിറ്റിന് അത് സാധിക്കും, ഒമര്‍ ലുലു പറയുന്നു