Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത്ര സന്തോഷത്തിലായിരുന്നില്ല'; വീണ്ടും വീഡിയോയുമായി ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ

Elizabeth Udayan  Bala's wife Elizabeth Udayan  Bala

കെ ആര്‍ അനൂപ്

, വെള്ളി, 9 ഫെബ്രുവരി 2024 (15:26 IST)
നടൻ ബാലയുമായുള്ള വിവാഹശേഷമാണ് എലിസബത്ത് ഉദയനെ മലയാളികൾ കൂടുതൽ അറിയുന്നത്. രണ്ടുവർഷമായി സന്തോഷകരമായ ജീവിതം നയിച്ചുവരികയാണ് ദമ്പതിമാർ. അടുത്തിടെ കരൾ രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സയിലായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എലിസബത്തായിരുന്നു. ഇപ്പോൾ കേരളത്തിലെ പുറത്ത് ഡോക്ടറായി ജോലി ചെയ്യുകയാണ് എലിസബത്ത്. അടുത്തിടെ അവധി ആഘോഷിക്കാനായി നാട്ടിലെത്തിയപ്പോഴും ബാലയെ കാണാതെ മാതാപിതാക്കൾക്കൊപ്പം ആയിരുന്നു എലിസബത്ത് സമയം ചെലവഴിച്ചത്.
 
എന്തുകൊണ്ടാണ് ബാലയെ കാണാൻ പോകാതിരുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ ചോദിച്ചപ്പോൾ അതിനോടൊന്നും മറുപടി നൽകാൻ എലിസബത്ത് തയ്യാറായില്ല. ഇപ്പോഴിതാ എലിസബത്ത് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
 
അത്ര സന്തോഷത്തിൽ ആയിരുന്നില്ല അതുകൊണ്ടാണ് വീഡിയോ ചെയ്യാതെ ഇരുന്നത്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ ആത്മാർഥമായി ചെയ്യണമല്ലോ അതുകൊണ്ടാണ് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞത്. ഒരു മെന്റൽ ഹെൽത്തിന്റെ വീഡിയോയാണ് ഞാൻ ഏറ്റവും ഒടുവിൽ ഇട്ടത് പറഞ്ഞുകൊണ്ടാണ്എലിസബത്ത് വീഡിയോ തുടങ്ങുന്നത്.
 
 മുഴുവൻ വീഡിയോ കാണാം
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ ഒരമ്മയെപ്പോലെ, അമേരിക്കയിലെ ചികിത്സകാലം ഓര്‍ത്ത് രജനികാന്ത്, വീഡിയോ