Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേളിയ്ക്ക് വരുമാനം വരുന്ന വഴികള്‍,16 വര്‍ഷത്തെ കരിയര്‍ ഉപേക്ഷിച്ചത് വെറുതെയല്ല !

Ways of income for Pearle Maaney

കെ ആര്‍ അനൂപ്

, വ്യാഴം, 30 മെയ് 2024 (11:13 IST)
പേളിയുടെയും ശ്രീനിഷിന്റെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇളയമകള്‍ നിതാരയ്ക്ക് നാലുമാസം പ്രായമായി. പ്രസവ ശേഷമുള്ള വിശ്രമ കാലം അവസാനിപ്പിച്ച് പേളി ജോലി തിരക്കുകളിലേക്ക് കടക്കുകയാണ്. യാത്രയും ഒപ്പം വ്‌ലോഗിംഗും പതിവുപോലെ നടക്കുന്നുണ്ട്. 35-ാം ജന്മദിനം മെയ് 28 നാണ് ആഘോഷിച്ചത്.
 
എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന താരത്തിന് ഇതിലൂടെ വന്‍ വരുമാനം കിട്ടുന്നുണ്ട്.പതിനാറുവര്‍ഷത്തെ തന്റെ കരിയറില്‍ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം സോഷ്യല്‍ മീഡിയ തനിക്ക് നല്‍ക്കുന്നുണ്ടെന്ന് പേളി പറഞ്ഞുട്ടുണ്ട്.തീര്‍ന്നില്ല,സിനിമാ പ്രമോഷന്റെ ഭാഗമായി നല്ലൊരു വരുമാനം പേളി യൂട്യൂബിലൂടെ താരത്തിന് ലഭിക്കുന്നത്.പരസ്യ ചിത്രങ്ങളില്‍ നിന്നും വിവിധ ഉത്പന്നങ്ങളുടെ പ്രമോഷനും ഒക്കെയാണ് ലക്ഷങ്ങള്‍ വരുമാനം കിട്ടുന്നുണ്ട്.ഒരു കോടി വിലയുള്ള ഓഡി കാര്‍ പേളി സ്വന്തമാക്കിയിരുന്നു.കോടികളുടെ ആസ്തി താരത്തിനുണ്ട്.യൂട്യൂബില്‍ നിന്നും മാത്രം ലക്ഷങ്ങളുടെ വരുമാനം പേളിക്ക് ലഭിക്കും.
 സ്വന്തം കരിയര്‍ തന്നെ മാറ്റിവച്ചിട്ടാണ് ഫുള്‍ ടൈം യൂട്യൂബര്‍ പേളി മാറിയത്.പേളിയും ശ്രീനിയും ഡയറക്ട് ചെയ്യുന്ന ഓണ്‍ സ്റ്റോറികളും ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി, ശരീര സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം, ജിമ്മില്‍ നിന്നും കയാദു ലോഹര്‍