Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്: അജു വർഗീസ്

നിഹാരിക കെ.എസ്
ബുധന്‍, 12 മാര്‍ച്ച് 2025 (11:38 IST)
നിവിൻ പോളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരിൽ നടനും സുഹൃത്തുമായ അജു വർഗീസുമുണ്ട്. നിവിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് അജു പറയുന്നു. ഒരു നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി താനും കാത്തിരിക്കുകയാണ് എന്ന് അജു വ്യക്തമാക്കി. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു നടൻ. 
  
'മലയാളി പ്രേക്ഷകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ ഒരുപാട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടനാണ് നിവിന്‍. അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ തട്ടകത്തിലുള്ളൊരു സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. ഞങ്ങളുടെ കോമ്പോ അടുത്തുണ്ടാകുമോ എന്നറിയില്ല. പക്ഷെ എല്ലാവരേയും പോലെ ഒരു നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ്', അജു പറയുന്നു. 
 
അതേസമയം, ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'. 
 
മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം ' ആക്ഷൻ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ശേഖരവർമ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ അവധി, ഗതാഗത നിയന്ത്രണം ഇങ്ങനെ

കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലില്‍ 16 വിഘടന വാദികള്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

അടുത്ത ലേഖനം
Show comments