Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനി നീ നോക്കിക്കോ... ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ, ഞാൻ തുടങ്ങീട്ടേ ഉള്ളൂ...': പൊളി മൂഡിൽ നിവിൻ പോളി

'ഇനി നീ നോക്കിക്കോ... ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ, ഞാൻ തുടങ്ങീട്ടേ ഉള്ളൂ...': പൊളി മൂഡിൽ നിവിൻ പോളി

നിഹാരിക കെ.എസ്

, വെള്ളി, 28 ഫെബ്രുവരി 2025 (13:40 IST)
മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമം ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ കണ്ട് പഴയ നിവിൻ പോളി തിരിച്ചെത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഇത് പുതിയ നിവിൻ അല്ലെന്നും, വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന നിവിൻ തിരിച്ചുവന്നതാണെന്നും ആരാധകർ പറയുന്നു. നിവിന്റെ പുതിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍.
 
ഡിയർ സ്റ്റുഡന്റ് എന്ന സെറ്റിൽ വച്ചാണ് സംവിധായകൻ നിവിനെ കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം. വാക്കിലും നോക്കിലും ഒരു പുതു തെളിച്ചമെന്നും  ആര്യൻ കുറിക്കുന്നു. നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാണെന്നും താൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാർക്കോയിൽ കണ്ടിരിക്കാൻ പറ്റാത്ത ക്രൂരത, പച്ചയ്ക്ക് വെട്ടിക്കീറി മുറിക്കുന്നതൊന്നും കാണിക്കരുത്': ഗണേഷ് കുമാർ