Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നമ്മള്‍ അതെല്ലാം അതിജീവിച്ചു'; പതിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ സുപ്രിയ മേനോന്റെ കുറിപ്പ്

'We survived it all'; Supriya Menon's note on 13th wedding anniversary

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഏപ്രില്‍ 2024 (17:42 IST)
കരിയറില്‍ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുമ്പോഴാണ് പൃഥ്വിരാജിന്റെ വിവാഹ വാര്‍ഷികം വന്നെത്തിയിരിക്കുന്നത്. പരസ്പരം ആശംസകള്‍ കൈമാറിയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും തങ്ങളുടെ സന്തോഷം ആരാധകരെ കൂടി അറിയിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്ന നിലയിലേക്കുള്ള സുപ്രിയയോടൊപ്പമുള്ള യാത്ര അവിസ്മരണീയമായിരുന്നു എന്നായിരുന്നു പൃഥ്വിരാജ് എഴുതിയത്.
 
വലിയ സ്വപ്നങ്ങള്‍ കണ്ടു കൊണ്ട് കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നമുക്ക് കഴിയട്ടെ എന്നുകൂടി ആശംസ കുറിപ്പില്‍ പൃഥ്വിഎഴുതി. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് മികച്ച ജീവിതം നയിച്ച് ഒരുമിച്ച് മുന്നേറാം എന്നായിരുന്നു ആശംസ കുറിപ്പില്‍ സുപ്രിയ എഴുതിയത്.
 
'എന്റെ പങ്കാളിക്ക്  സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതില്‍ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതല്‍ കഠിനമായ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ.  വരും വര്‍ഷങ്ങളില്‍ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്',- പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 
'13 വര്‍ഷം പൂര്‍ത്തിയാക്കുന്നു. നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ഉള്ള ചെറിയ കുട്ടികളില്‍ നിന്ന് വിസ്മയകരമായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു.  ഈ യാത്രയ്ക്കിടെ ദുര്‍ഘടമായ വഴികളില്‍ കൂടി നമ്മള്‍ എത്രദൂരം പോയെന്ന് എനിക്കോര്‍മ്മയില്ല എന്നിട്ടും നമ്മള്‍ അതെല്ലാം അതിജീവിച്ചു.  പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാര്‍ഷിക ആശംസകള്‍. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക്  ഒരുമിച്ച് താണ്ടാം.'' -പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചുകൊണ്ട് സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏട്ടന്‍ മാത്രം ഹിറ്റടിച്ചാല്‍ പോരാ! വീണ്ടും സംവിധായകനാകാന്‍ ധ്യാന്‍ ശ്രീനിവാസന്‍, വരാനിരിക്കുന്നത് കോമഡി പടം തന്നെ