Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താ വീട്ടില്‍ ഇരിക്കണോ ? ഗ്ലാമര്‍ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുപമ പരമേശ്വരന്‍

എന്താ വീട്ടില്‍ ഇരിക്കണോ ? ഗ്ലാമര്‍ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 20 മാര്‍ച്ച് 2024 (10:11 IST)
മലയാളിയായി അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് നാടുകളില്‍ അറിയപ്പെടുന്ന നടിയാണ്. മലയാള സിനിമകളെക്കാളും കൂടുതല്‍ തെലുങ്ക് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യുവാനും നടി മടി കാണിക്കാറില്ല. റൗഡി ബോയ്‌സ് എന്ന സിനിമയിലെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായി മാറിയിരുന്നു.അതിലെ ലിപ് ലോക്ക് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
 
ഇനി വരാനിരിക്കുന്ന 'ഡിജെ ടില്ലു'വിന്റെ രണ്ടാം ഭാഗമായ 'ടില്ലു സ്‌ക്വയര്‍'ലും നടി ഗ്ലാമര്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ അനുപമ അവതരിപ്പിക്കുന്ന ലില്ലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.സിദ്ധു ജൊന്നലഗഡ്ഡയാണ് നായകന്‍. 
 
മാലിക് റാം സംവിധാനം ചെയ്യുന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്തുവരുന്നു. സിനിമയിലെ അപേബോള്‍ഡ് വേഷത്തെ കുറിച്ചുള്ള ചോദ്യങ്ങളും നടിക്ക് മുന്നില്‍ എത്തുന്നുണ്ട്.
 
19 വയസ്സുള്ളപ്പോഴാണ് പ്രേമം സിനിമ അഭിനയിച്ചത്. ഇപ്പോള്‍ തനിക്ക് 29 വയസ്സായെന്നും ഇനി വ്യത്യസ്തമായ റോളുകള്‍ ചെയ്യേണ്ടതുണ്ടെന്നും അനുപമ പറഞ്ഞു.
 
ചെയ്യുമ്പോള്‍, മാധ്യമപ്രവര്‍ത്തകരും ആരാധകരും സ്ഥിരം വേഷങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ലില്ലി പോലുള്ള വേഷങ്ങള്‍ ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് ഞാന്‍ അവ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് നിങ്ങള്‍ ചോദിക്കുന്നു. പിന്നെ ഞാന്‍ എന്തു ചെയ്യണം. വീട്ടില്‍ ഇരിക്കണോ എന്നാണ് അനുപമ തിരിച്ച് ചോദിക്കുന്നത്.
 
എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ ഇഷ്ടമാണ്. സംവിധായകന്‍ നല്‍കിയ വേഷത്തോട് 100 ശതമാനവും നീതിപുലര്‍ത്തി. ടില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും.നടിയെന്ന നിലയില്‍ തനിക്ക് പരിമിതികളുണ്ടെന്നും ഈ സിനിമയിലെ കഥാപാത്രത്തിന് യോജിച്ച വിധത്തിലാണ് അഭിനയിച്ചതെന്നും അനുപമ പറഞ്ഞു.
 
മാര്‍ച്ച് 29നാണ് 'ടില്ലു സ്‌ക്വയര്‍'റിലീസിന് എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ്, കെജിഎഫ്2, സലാര്‍...ഹോംബാലെ ഫിലിംസിന്റെ അടുത്ത സിനിമ, പ്രധാന അപ്‌ഡേറ്റ്