Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാന്‍ ഒരു പക്കാ കമേഴ്സ്യല്‍ പടം; ലൂസിഫർ അങ്ങനെയല്ല!

ചിത്രീകരണം പൂർത്തിയായ സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.

What is prithviraj hiding in Empuran

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (14:04 IST)
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒന്നിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രീകരണം പൂർത്തിയായ സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിൻറെ പ്രതികരണം.
 
'ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് എമ്പുരാന്‍. പക്ഷേ പ്രധാന കാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം ഭാഗം. അത് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്', മോഹന്‍ലാൽ പറഞ്ഞു.
 
അതേസമയം, 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യഭാഗത്തിലെ താരങ്ങൾക്കൊപ്പം ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലേരിമാണിക്യത്തില്‍ ശ്വേതയുടെ ശബ്ദം, 54 കാരനെ വിവാഹം കഴിച്ച പതിനെട്ടുകാരി; നടി സീനത്തിന്റെ ജീവിതം