Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ചിത്രത്തില്‍ ആദ്യം കണ്ടത് എന്ത്? നിങ്ങളുടെ സ്വഭാവം തിരിച്ചറിയാം !

ഈ ചിത്രത്തില്‍ ആദ്യം കണ്ടത് എന്ത്? നിങ്ങളുടെ സ്വഭാവം തിരിച്ചറിയാം !

കെ ആര്‍ അനൂപ്

, വ്യാഴം, 2 മെയ് 2024 (09:18 IST)
സ്വന്തം സ്വഭാവത്തെക്കുറിച്ച് അറിയുവാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍ ? എന്നാല്‍ ഒരു വഴിയുണ്ട്. നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം കാണിക്കാം. ചിത്രം കാണുമ്പോള്‍ ആദ്യം ഒറ്റനോട്ടത്തില്‍ നിങ്ങളുടെ ഉള്ളില്‍ എന്താണ് തോന്നുന്നത് എന്ന് മാത്രം ഓര്‍ത്തുവെക്കുക. ചുവടെ ചിത്രം നല്‍കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ.
 
ചിലപ്പോള്‍ ആദ്യ തവണ നോക്കുമ്പോള്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല എന്നു കൂടി വരും. മറ്റു ചിലര്‍ക്ക് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ പുക കണ്ടെന്ന് വരാം. വേറെ ചിലര്‍ക്ക് ഗര്‍ഭസ്ഥ ശിശുവിനായാകും കണ്ടിരിക്കുക. ഇതില്‍ ഏതെങ്കിലും ആയിരിക്കും നിങ്ങള്‍ കാണുക. ഇപ്പോള്‍ കണ്ടത് വെച്ച് നിങ്ങളുടെ സ്വഭാവഗുണങ്ങളെ വിലയിരുത്താവുന്നതാണ്. പുക കണ്ടെന്ന് 
 
ആദ്യം നിങ്ങള്‍ കണ്ടത് പുകയാണെങ്കില്‍, മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്ന, അതില്‍ ആകുലതപ്പെടുന്നവരാണ് നിങ്ങള്‍. മറ്റുള്ളവരില്‍ നല്ല മതിപ്പുണ്ടാകാനും ഇഷ്ടപ്പെടാനുമൊക്കെ താത്പര്യപ്പെടുന്നവരാണ്. ആരെങ്കിലും നിങ്ങളെ വിമര്‍ശിക്കുന്നുവെന്ന് അറിഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും വിഷമം തോന്നിയേക്കാം. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമായിരിക്കും.
 
ഒരു ഗര്‍ഭസ്ഥ ശിശുവിനെയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ശരിയും തെറ്റും തമ്മില്‍ വ്യക്തമായ ധാരണ ഉണ്ടാകും. സത്യസന്ധരാണ് ഈ കൂട്ടര്‍. നിങ്ങളുടെ സത്യസന്ധതയും കരുതലും നിങ്ങളെ വിലപ്പെട്ട വ്യക്തിയാക്കുന്നു.
 
നമ്മുടെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളോ ഘടനകളോ ആണ് ഒപ്റ്റിക്കല്‍ ഇലൂഷന്‍. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലണ്ടനിലെ ഡബിള്‍ ഡക്കറില്‍ കേരള ടൂറിസത്തിന്റെ പരസ്യം, സംഗതി ക്ലിക്കായി, വിദേശ ഇടങ്ങളില്‍ പുത്തന്‍ പരസ്യപ്രചാരണ തന്ത്രവുമായി വിനോദസഞ്ചാര വകുപ്പ്