വീട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചു, സഹതാരത്തോട് പ്രണയമെന്ന് തുറന്നു പറച്ചിൽ; ചർച്ചയായി നവ്യയുടെ ജീവിതം
മകൻ പ്രാപ്തിയായ ശേഷമാണ് നവ്യ സിനിമയിലേക്ക് തിരികെ വന്നത്.
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു നടി നവ്യ നായരുടെ വിവാഹം. മുംബൈയിൽ സെറ്റിൽഡായ മലയാളിയും ബിസിനസുകാരനുമായ സന്തോഷ് മേനോനാണ് നവ്യയെ താലി ചാർത്തിയത്. സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതവുമായി നവ്യ മുന്നോട്ട് പോയി. മകൻ പിറന്നു. മകൻ പ്രാപ്തിയായ ശേഷമാണ് നവ്യ സിനിമയിലേക്ക് തിരികെ വന്നത്. വിവാഹ ജീവിതത്തെ കുറിച്ചും വിവാഹത്തിന് മുൻപ് തനിക്കുണ്ടായ പ്രണയ ബന്ധത്തെ കുറിച്ചുമെല്ലാം മുൻപൊരിക്കൽ നവ്യ തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ആരാധകർ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത്.
വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വീട്ടുകാർ നവ്യയെ സിനിമയിലേക്ക് വിട്ടത് തന്നെ ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടായിരുന്നു. പ്രണയിക്കില്ല, പഠനം മുടക്കില്ല, ഫോൺ ചോദിക്കില്ല എന്നീ മൂന്ന് കാര്യങ്ങളിൽ താൻ ഉറപ്പ് നൽകിയ ശേഷമാണ് മാതാപിതാക്കൾ സിനിമയിൽ അഭിനയിക്കാൻ തന്നെ അനുവദിച്ചതെന്ന് നവ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
എന്നാൽ, നായിക റോളിൽ സജീവമായിരുന്ന കാലത്ത് നവ്യയക്ക് ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ ഏത് താരത്തോടായിരുന്നു പ്രണയമെന്നത് നവ്യ വെളിപ്പെടുത്തിയിട്ടില്ല. അതങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് നവ്യയുടെ അഭിപ്രായം. കുറച്ച് നാളുകളായി നവ്യയ്ക്കൊപ്പം ഭർത്താവ് സന്തോഷിനെ കാണാതായതോടെയാണ് താരത്തിന്റെ ദാമ്പത്യം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്. ഭർത്താവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും നവ്യ പ്രതികരിക്കാതെയായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്നുള്ള സംശയം ആരാധകർക്ക് ഉണ്ടായത്.