Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുക്ക് സ്പോർട്ടീവാക്കി ബ്രസയുടെ സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷൻ, പുതിയ മാറ്റങ്ങൾ ഇങ്ങനെ !

ലുക്ക് സ്പോർട്ടീവാക്കി ബ്രസയുടെ സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷൻ, പുതിയ മാറ്റങ്ങൾ ഇങ്ങനെ !
, തിങ്കള്‍, 27 മെയ് 2019 (16:38 IST)
മാരുതി സുസൂക്കി തങ്ങളുടെ കോംപാക്ട് എസ് യുവി വിറ്റാര ബ്രെസയുടെ സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷനെ ഇന്ത്യൻ വിപണിയൽ പുറത്തിറക്കി. വാഹനത്തിന്റെ എൽ ഡി ഐ വേരിയന്റിലാണ് മാരുതി സുസൂക്കി സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷനെ ആവതരിപ്പിച്ചിരിക്കുന്നത്. 7,97,732 രുപയാണ് വിറ്റായ ബ്രെസ സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷന്റെ എക്സ് ഷോറൂം വില.
 
നോർമൽ എൽ ഡി ഐ വേറിയന്റിനേക്കൾ 29,990 രൂപ അധികമാണ് സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷന്. കൂടുതൽ മാസീവും സ്പോർട്ടീവുമായ ലുക്ക് വാഹനത്തിന് നൽകിയിരികുന്നു എന്നതാണ് വിറ്റാര ബ്രെസ സ്പോർ‌ട്ട്‌സ് ലിമിറ്റഡ് എഡിഷന് വിറ്റാര ബ്രെസ എൽ ഡി ഐ വേരിയന്റിൽനിന്നും മാരുതി സുസൂക്കി വരുത്തിയിരിക്കുന്ന പ്രധാനമാറ്റം. ബോഡി ഗ്രാഫിക്സും, ഡ്യുവൽ ടോൺ കളറും ഗ്രില്ലിനെ ക്രോം ഫിനിഷുമെല്ലാം പുതിയ മാറ്റങ്ങളാണ്.     
 
സ്പോർട്ടീവ് ലുക്ക് നൽകുന്നതിനായി വാഹനത്തിന്റെ മുന്നിലും പിന്നിലുമായി ചെറിയ ഡിസൈൻ ചേഞ്ച് നൽകിയിട്ടുണ്ട്. സൈഡിലെ ക്ലാഡിംഗുകളും വീൽ ആർക് കിറ്റും ഇതിന്റെ ഭാഗമായി തന്നെ ഇടം പിടിച്ചവയാണ്. ഇന്റീരിയറിലേക്ക് വരികയാണെങ്കിൽ. പുതിയ സീറ്റ് കവറുകൾ, നെക് കുഷ്യൻ, ലെതർ സ്റ്റിയറിംഗ് വീൽ കവർ എന്നിവ പുതുതായി നൽകിയിരിക്കുന്നു. എഞിനിൽ യാതൊരു മാറ്റവും വിറ്റാര ബ്രെസ സ്പോർട്ട്‌സ് എഡിഷനിൽ നൽകിയിട്ടില്ല. 
 
1.3 ലിറ്റർ 4 സിലിണ്ടർ ഡിഡിഐഎസ് 200 ഡീസൽ എഞ്ചിൻ തന്നെയാണ് സ്പോർട്ട്‌സ് എഡിഷനിലും നൽകിയിരിക്കുന്നത് 89 ബി എച്ച് പി കരുത്തും, 200 എൻ എം ടോർക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കാൻ സാധിക്കും. ഇന്ത്യയിൽ ഏറ്റവു അധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ് യുവിയാണ് മാരുതി സുസൂക്കി വിറ്റാര ബ്രെസ. കഴിഞ്ഞ ഫെബ്രുവരിയോടെ 4.35 ലക്ഷം ബ്രെസ യൂണിറ്റുകൾ മാരുതി സുസൂക്കി വിറ്റഴിച്ചു. 2018-2019 കാലയളവിൽ 1,57,880 ബ്രെസ യൂണിറ്റുകളാണ് മരുതി സുസൂക്കി വിറ്റഴിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മട്ടണ്‍ കറിക്ക് രുചി പോരെന്ന്; മരുമകള്‍ക്ക് നേരെ പാത്രം വലിച്ചെറിഞ്ഞ പിതാവിനെ മകന്‍ ഭിത്തിയിലിടിച്ച് കൊന്നു