ഒടുവിൽ അത് സംഭവിച്ചു, എന്തിനായിരുന്നു ഈ പൊല്ലാപ്പ്? ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ?

Webdunia
ശനി, 24 നവം‌ബര്‍ 2018 (09:18 IST)
ഏറ്റവും കൂടുതൽ സൈബർ ആക്രണം നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു പാർവതിയ്ക്ക് നേരെയുളള സൈബർ ആക്രമണം നടന്നത്. കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ച് പറഞ്ഞു കൊണ്ടായിരുന്നു പാർവതിയുടെ വിവാദ യാത്ര ആരംഭിച്ചത്. 
 
പിന്നാലെ, ഡബ്ല്യുസിസിയിലെ അംഗത്വം, അമ്മയ്ക്കെതിരായ പരാമാർശങ്ങൾ, മോഹൻലാലിനെതിരെ നടത്തിയ വിമർശനം എല്ലാം നടിയുടെ കരിയറിനെ നന്നായി ബാധിച്ചു. കൂടെയ്ക്ക് ശേഷം ഒരു സിനിമയുടെ കഥ മാത്രമേ കേട്ടിട്ടുള്ളു എന്നും ആരും കഥ പറയാൻ സമീപിച്ചില്ല എന്നും പാർവതി തുറന്നു പറയുകയും ചെയ്തിരുന്നു.
 
ഇപ്പോഴിതാ, ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ നിന്ന് നടി പാർവതി ഇടവേള എടുത്തിരിക്കുകയാണ്. താൻ ഒരു ടെക് ബ്രേക്ക് എടുക്കാൻ പോകുകയാണെന്ന് കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിൽ നടി പറഞ്ഞിരുന്നു. അത് സത്യമായിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.
 
എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല. പക്ഷേ, ഇതിന്റെ എന്തിന്റെയെങ്കിലും ആവശ്യമുണ്ടായിരുന്നോ എന്നും നല്ല കഥാപാത്രങ്ങളെ ഒരുപാട് അവതരിപ്പിക്കാൻ പാർവതിക്ക് കഴിയുമായിരുന്നു എന്നും ചിലർ സോഷ്യൽ മീഡിയകളിലൂടെ ചോദിക്കുന്നുണ്ട്. കരിയറിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു പാർവതിയുടെ വിവാദങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments