രജനികാന്ത് അതിരടി മാസ്, ഒടിയനൊക്കെ എന്ത്? സ്റ്റൈൽ‌മന്നൻ മാസ് തന്നെ!

Webdunia
ശനി, 24 നവം‌ബര്‍ 2018 (08:45 IST)
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം എത്തും മുമ്പേ കേരളത്തിലെങ്ങും ഒടിയന്‍ തരംഗമാണ്. ഐഎംഡിബിയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന് ചിത്രങ്ങളുടെ പട്ടികയിൽ ഒടിയൻ ഒന്നാം സ്ഥാനം നേടിയിരുന്നു. രജനികാന്തിന്റെ 2.0 യേയും കെജീഫിനേയും പിന്തള്ളിയായിരുന്നു ഒടിയന്റെ യാത്ര. 
 
എന്നാൽ, പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഒടിയന് സ്വപ്നം പോലും കാണാൻ കഴിയാത്ത ഉയരത്തിലേക്ക് 2.0 വളർന്നു കഴിഞ്ഞു. ചിത്രത്തിന്റെ പുതിയ റെക്കോർഡ് ഒടിയന് തകർക്കാനാകുമോ എന്നാണ് കേരളത്തിലെ രജനി ഫാൻസ് ചോദിക്കുന്നത്.  
 
റിലീസിന് മുമ്പേ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ആയി 2.0 മാറി കഴിഞ്ഞു. ബാഹുബലി ടുവിന്റെ റെക്കോഡാണ് ഇതില്‍ 2.0 മറികടന്നത്. റിലീസിന് മുന്‍പേ തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 2.0 നേടിയെടുത്ത കളക്ഷന്‍ 120 കോടി രൂപയാണ്.   
 
ശങ്കർ- രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ തയ്യാറെുക്കുകയാണ്. ചിത്രത്തിനായി ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments