Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരുടെ ആകാംഷയ്ക്ക് വിരാമം; ക്രിസ്തുമസിന് ദുല്‍ഖറിന്റെ മലയാള ചിത്രം!

നിലവില്‍ ബോളിവുഡിലും തെലുങ്കിലും തിരക്കുള്ള നടനാണ് ദുല്‍ഖര്‍

ആരാധകരുടെ ആകാംഷയ്ക്ക് വിരാമം; ക്രിസ്തുമസിന് ദുല്‍ഖറിന്റെ മലയാള ചിത്രം!
, ഞായര്‍, 25 മാര്‍ച്ച് 2018 (11:39 IST)
2018 ആരംഭിച്ചിട്ട് 4 മാസം കഴിയാനായെങ്കിലും ഇതുവരെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു മലയാള സിനിമ പോലും റിലീസ് ആയിട്ടില്ല. നിലവില്‍ ബോളിവുഡിലും തെലുങ്കിലും തിരക്കുള്ള നടനാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെപുതിയ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പിന് അവസാനം.
 
ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ ദുല്‍ഖര്‍ നായകനായേക്കും. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമക്കുശേഷം മറ്റൊരു തമിഴ് ചിത്രം കൂടി ദുല്‍ഖറിനുണ്ട്. അതിനിടയിലാണ് പുതിയ ചിത്തത്തിന്റെ ഷൂട്ടിംഗ് നടക്കുക. ജൂലൈയില്‍ ഒന്നര മാസം ഒരു മലയാള സിനിമയ്ക്കു വേണ്ടി ദുല്‍ഖര്‍ മാറ്റിവയ്ക്കുക. ഇതു മാത്രമായിരിക്കും ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ മലയാള സിനിമ. അതും ക്രിസ്മസ് റിലീസ്.
 
തെലുങ്കു ചിത്രമായ ‘മഹാനടി’ യാണു ദുല്‍ഖര്‍ ഉടന്‍ പൂര്‍ത്തിയാക്കുന്ന സിനിമ. ഹിന്ദിയില്‍ ‘കാര്‍വാന്‍’ എന്ന സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സിനിമയുടെ സെറ്റില്‍വച്ചു രണ്ടാമത്തെ ഹിന്ദിപ്പടത്തിനും ദുല്‍ഖര്‍ കരാര്‍ ഒപ്പുവച്ചു. സോനം കപൂര്‍ നായികയാകുന്ന ദ് സോയ ഫാക്റ്റര്‍ എന്ന  സിനിമ ജൂലൈയില്‍ ചിത്രീകരണം തുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാര വിവാഹിതയാകുന്നു; വരന്റെ പേര് വെളിപ്പെടുത്തി ലേഡി സൂപ്പര്‍സ്‌റ്റാര്‍ രംഗത്ത്