Webdunia - Bharat's app for daily news and videos

Install App

Actress Jayasudha: ഇഷ്ടത്തിലെ പാട്ട് ടീച്ചറെ ഓര്‍മയില്ലേ? ആദ്യ ബന്ധം വേര്‍പ്പെടുത്തി നിതിന്‍ കപൂറിന്റെ ജീവിത പങ്കാളിയായി; നടി ജയസുധയുടെ ജീവിതം ഇങ്ങനെ

1958 ഡിസംബര്‍ 17 നാണ് ജയസുധയുടെ ജനനം

രേണുക വേണു
ബുധന്‍, 14 ഫെബ്രുവരി 2024 (08:18 IST)
Actress Jayasudha: സിബി മലയില്‍ സംവിധാനം ചെയ്ത് 2001 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഇഷ്ടം. ദിലീപും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ജയസുധയും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പാട്ട് ടീച്ചറായ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ഇഷ്ടത്തില്‍ ജയസുധ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. 
 
1958 ഡിസംബര്‍ 17 നാണ് ജയസുധയുടെ ജനനം. ഇപ്പോള്‍ താരത്തിനു 65 വയസ് കഴിഞ്ഞു. ജയസുധ മൂന്നാം വിവാഹം കഴിച്ചെന്ന് കഴിഞ്ഞ വര്‍ഷം ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 65 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്‌തെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജയസുധയുടെ മൂന്നാം വിവാഹ വാര്‍ത്ത താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു ഇവരുടെ വിശദീകരണം. 
 
1982 ലാണ് ജയസുധയുടെ ആദ്യ വിവാഹം. കെ.രാജേന്ദ്ര പ്രസാദ് ആണ് ജയസുധയുടെ ആദ്യ ജീവിതപങ്കാളി. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. വ്യക്തിപരമായ വിയോജിപ്പുകളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. പിന്നീട് ബോളിവുഡ് സിനിമ നിര്‍മാതാവ് നിതിന്‍ കപൂറിനെ ജയസുധ വിവാഹം കഴിച്ചു. 1985 ലാണ് ജയസുധയും നിതിന്‍ കപൂറും വിവാഹിതരായത്. 2017 ല്‍ നിതിന്‍ കപൂര്‍ മരിച്ചു. ജയസുധയ്ക്കും നിതിനും രണ്ട് ആണ്‍മക്കളുണ്ട്. 
 
കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുമായി ജയസുധ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments