Webdunia - Bharat's app for daily news and videos

Install App

ഡ്യൂഡിനെ കുറിച്ച് ഇതുവരെ ആരും പറയാത്ത കഥ!

ആരായിരുന്നു ഡ്യൂഡ്? - വൈറലാകുന്ന ഉത്തരം

Webdunia
ചൊവ്വ, 9 ജനുവരി 2018 (09:46 IST)
മിഥുൻ മാനുവൽ തോമസിന്റെ ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനോളം കൈയ്യറ്റി വാങ്ങിയ കഥാപാത്രമാണ് ഡ്യൂഡ്. വിനായകൻ ആണ് ഡ്യൂഡിനെ അവതരിപ്പിച്ചത്. ഒന്നാം ഭാഗത്ത് വെറും ഡ്യൂഡ് ആയിരുന്നുവെങ്കിൽ ആട് 2വിൽ എത്തിയപ്പോൾ ഡ്യൂഡ് ദാമോദരൻ ഉണ്ണി മകൻ എടക്കൊച്ചിയായി മാറി. 
 
എന്നാല്‍, ശരിക്കും ഡ്യൂഡ് ആരായിരുന്നു? അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന പ്രേക്ഷകൻ‍. താഹിർ എഴുതിയ കഥ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. താഹിറിന്റെ മനസ്സിൽ വിരിഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
 
താഹിര്‍ എഴുതിയ കഥ ഇങ്ങനെ.
 
ആരായിരുന്നു ഡ്യൂഡ് ?
 
ആട് ഫസ്റ്റ് പാർട്ടിനു മുമ്പുള്ള ഡ്യൂഡിന്റെ കഥ ഒന്ന് എഴുതി നോക്കി.,ഒപ്പം ഞാൻ ചെയ്ത ഒരു പോസ്റ്ററും..
 
DUDE -The untold
 
1989 ൽ ഇടക്കൊച്ചി കേന്ത്രീകരിച്ചു പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പ്രധാന ഡീലരും മുഖ്യമന്ത്രിയുടെ മകന്റെ ശിങ്കിടിയുമായ കോശി അറസ്റ്റിലാവുന്നു..മന്ത്രിയുടെയും പൊലീസിന്റെയും സ്വാധീനം ഉപയോഗിച്ച് കോശി കേസിൽ നിന്ന് ഊരി പോവുകയും തനിക്ക് പകരം ഗോഡൗൺ സൂക്ഷിപ്പുകരനും നിരപരാധിയുമായ ദാമോദരൻ ഉണ്ണിയെ കേസിൽ പ്രതി ചേർത്തു പൊലീസ് അറസ്റ് ചെയ്യുകയും ചെയ്തു..തെളിവുകൾ നശിപ്പിക്കുന്നതിനോടൊപ്പം ഗോഡൗണും അതിനരികിലായി ദാമോദരനുണ്ണിയും മകനും താമസിച്ചിരുന്ന ഒറ്റമുറിയും കോശിയുടെ ആൾക്കാർ തീവച്ചു നശിപ്പിച്ചു.
 
മയക്കുമരുന്ന് കേസിലെ പ്രതി ദാമോദരൻ ലോക്കപ്പിൽ ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടുള്ള പത്രവും മുറുക്കിപ്പിടിച്ചു പിറ്റേന്ന് ദാമോദരന്റെ മകൻ ഡെൽമൺ പൊലീസ് സ്റ്റേഷനിൽ വന്നെങ്കിലും അപ്പന്റെ ശവം കാണാൻ പോലും ആ 14 വയസുകാരനെ അവർ അനുവദിച്ചില്ല..
 
പിന്നീട് ചർച്ചിലെ ഓർഫനേജിൽ താമസമാക്കിയ ഡെൽമൻ അവിടെ സ്ഥിരമായി വരാറുള്ള അശ്വതി വർമ്മ എന്ന ജേർണലിസ്റ്റിൽ നിന്നും തന്റെ അപ്പന്റെ മരണം കൊലപാതകം ആയിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടിയാണെന്നും മനസ്സിലാക്കി...തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരായ പൊലീസിനോടും ശേഖരൻകുട്ടിയോടും ഡൽമനിന് പകയായി...
 
സ്വാതന്ത്ര്യ ദിന പരേഡിന് മുഖ്യമന്ത്രിയുടെ ഒപ്പം വരുന്ന ശേഖരൻ കുട്ടിയെ കൊല്ലാൻ ഭ്രാന്തചിന്താഗതിയിലായ ഡൽമോൻ തക്കംപാർത്തു..
 
സാധനങ്ങൾ മറിച്ചു വിൽപന നടത്തുന്ന കായിക്കാടെ കയ്യീന്ന് സൂത്രത്തിൽ കയ്ക്കലാക്കിയ കത്തിയുമായി ഡെൽമൻ പരേഡ് ഗ്രൗണ്ടലേക്ക് ഇടിച്ചു കയറി...ലാത്തികൾകിടയിപെട്ട ഡൽമൻ നെ കാത്തിരുന്നത് മന്ത്രിപുത്രനെ വധിക്കാൻ ശ്രമിച്ചതിനുള്ള ജൂവനൽ ഹോം വാസം ആയിരുന്നു..
 
അവിടുത്തെ ജീവിതവും പൊലീസിനോടുള്ള ദേഷ്യവും അവന്റെ മനക്കരുത്ത് കൂട്ടുന്ന ഒന്നായിരുന്നു..
 
അതിനുള്ളിൽ വെച്ചു ഡെല്മൻ ആ വാർത്ത അറിഞ്ഞു ശേഖരൻ കുട്ടി കൊല്ലപെട്ടിരുന്നു...,കൊന്നത് അധോലക നായകൻ സാഗർ ഏലിയാസ് ജാക്കി ..ആ മതിൽ കെട്ടുകൾ ജാക്കിയുടെ കഥകൾ കൊണ്ട് നിറഞ്ഞു..
 
അവിടെ നിന്ന് പുറത്തു ഇറങ്ങിയ ഡെൽമന്റെ മനസ്സ് മുഴുവൻ ശേഖരൻ കുട്ടിയെ കൊല ചെയ്ത ജാക്കിയും അധോലോകവുമൊക്കെയായിരുന്നു...
 
പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഡൽമോൻ നാട്ടിലെ ചെറിയ കേസുകളിൽ ഒക്കെ പെട്ട് വീണ്ടും 3 വർഷത്തെ ശിക്ഷയ്ക്കായി ജയിലിലേക്ക് പോയി...ജയിലിനുള്ളിൽ ഡെല്മന്റെ സൗഹൃദങ്ങൾ വളർന്നു.. ശിക്ഷ കഴിഞ്ഞു ജയിലിലെ സൗഹങ്ങളുമായി ഡെൽമൺ കൊച്ചിയുടെ വേരുകൾക്കിടയിൽ പടർന്നു കയറി...പല വേഷങ്ങളിൽ പല പേരുകളിൽ അവൻ ജീവിച്ചു...
 
ആയിടെയാണ് കൊച്ചിയിലെ സകലതും കൺട്രോളിൽ വെച്ചിരുന്ന സായിപ്പ് ടോണിയെ പരിചയപ്പെടുന്നതും അവരോടൊപ്പം ഡൽമൻ കൂടുന്നതും.. അവർകിടയിൽ അവൻ ഹസി എന്ന പേരിൽ അറിയപ്പെട്ടു ..എന്തൊക്കെയോ നേടി എന്ന തോന്നലിൽ നിന്ന ഡൽമൻ പക്ഷെ സായിപ്പ് ടോണിയുടെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുവാൻ താല്പര്യപ്പെട്ടില്ല..സായിപ്പ് ടോണിയുടെ കൊള്ളാരുതായ്മകൾക്ക് പലപ്പോഴും ഡെൽമന്റെ സുഹൃത്തുക്കൾ പോലും ഇരകളായി..
 
ഓർഫനേജിൽ താമസിക്കുമ്പോൾ സ്ഥിരമായി അവിടെ ആഹാരം എത്തിക്കുന്ന, ഡെൽമർ അമ്മയുടെ സ്ഥാനത്തു് കണ്ടിരുന്ന മേരി ടീച്ചറെ ടോണി ഇല്ലാതാക്കിയത് ഹസി എന്ന ഡൽമണ് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു...
 
പക്ഷെ സായിപ്പ് ടോണി എന്ന വന്മരത്തെ തൊടാൻ പോലും ഹസിയ്ക്ക് കഴിയുമായിരുന്നില്ല..അവസാരത്തിനായി കാത്തിരുന്ന ഹസിയെ തേടി വന്നത് സായിപ്പ് ടോണിയെ തീർക്കാനുള്ള പ്ലാനുമായി മേരി ടീച്ചടർടെ വളർത്തു പുത്രനായ എഡ്ഡി യാണ്...എഡ്ഡിയുടെ കൂടെയുള്ളത് ടീച്ചറുടെ 
 
മറ്റൊരു മകനും ജാക്കിയുടെ സുഹൃത്തുമായ ബിലാൽ ജോൺ കുരിശിങ്കലുമാണെന് അറിഞ്ഞ ഹസിയും ഗ്യാങ്ങും സായിപ്പ് ടോണിയുടെ ചിത കൊച്ചിക്കായലിൽ ഒഴുക്കി വിട്ടു...
 
ബിലാൽ മുംബൈയിലേക്ക് പോകും മുൻമ്പ് ഡൽമനെ ജാക്കിയുടെ ഗ്യാങ്ങിൽ എത്തിച്ചു..അവിടെ ഡെൽമൻ ഒരു ബാർബാറുടെ റോളിൽ ക്ട്ടിങ്ങും ഷേവിങും ഒക്കെ ആയി ജാക്കിയുടെ വലം കയ്യായി മാറി... ആയുധ കടത്തിലും കിഡ്നാപ്പിങിലും ഡെൽമൻ അറിയപ്പെട്ടു..ഇതിനിടയിൽ അന്താരാഷ്ട്ര കുറ്റവാളി നൈനായെ വകവരുത്തി ജാക്കി ദുബായിലേക്ക് പോയി..
 
പിന്നീടങ്ങോട്ട് കൊച്ചിയിൽ ഡോൺ കളിച്ചു നടന്ന ഡൽമണ് ഒരു കണ്ടെയ്നർ മിസ്സിങ് കേസുമായി ബന്ധപ്പെട്ടു നടന്ന ഗ്യാങ്‌‍വാറിൽ മാരകമായി വെട്ടേറ്റു .
 
ജാക്കിയുടെ നിർദേശ പ്രകാരം ഡെൽമൺ ബാങ്കോക്ക് ലേക്ക് പോയി..അവിടെ ഹക്കിം ഭായുടെ വലംകൈയും ഡ്യൂഡ് എന്ന പുതിയ നാമത്തിലും ഡൽമൺ അറിയപ്പെട്ടു..ഹക്കിം ഭായുടെ സാമ്രാജ്യം കെട്ടിപൊക്കുന്നതിൽ ഡ്യൂ‍ഡ് വലിയൊരു പങ്കു വഹിച്ചു..ഹക്കിം ഭായ്ടെ ഒത്ത എതിരാളിയായ ടെർടിൽ ഡാനിയെ ഡ്യൂഡ് ഇല്ലാതാക്കി ..ഡാനിയുടെ മരണത്തെ തുടർന്ന് Somerset lakeside ൽ നടന്ന ആഘോഷ വേളയിൽ ഹക്കിം ഭായ്ടെ ബോട്ടു തകരുകയും ഹക്കിം ഭായ് കിടപ്പിലാവുകയും ചെയ്തു.അന്ധവിശ്വാസിയായ ഹക്കിം ഭായ് ഡ്യൂഡിനെ പുതിയ ഒരു ദൗത്യവുമായി കേരളത്തിലേക്ക് അയച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments