'നല്ല പടമായിരുന്നു, പക്ഷേ വൃത്തികെട്ട ടൈറ്റിലായി പോയി' - മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞു
പടം കണ്ട് കഴിഞ്ഞ് മമ്മൂക്ക വിളിച്ചു: ജയസൂര്യ പറയുന്നു
Publish Date: Tue, 09 Jan 2018 (08:55 IST)
Updated Date: Tue, 09 Jan 2018 (08:57 IST)
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഫ്ലോപ് പടമായിരുന്നു 'ആട് ഒരു ഭീകരജീവിയാണ്'. താരത്തിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് പടമായി മാറിയിരിക്കുകയാണ് അതിന്റെ രണ്ടാം ഭാഗം ആട് 2. ലോക സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഹം ബംബർ ഹിറ്റായി മാറുന്നത്.
ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തതെന്ന് ജയസുരുയ പറയുന്നു. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍ പറ്റുന്ന തമാകളും ഇതിലുണ്ടെന്നും ജയസൂര്യ പറഞ്ഞു.
സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ടെന്ന് താരം പറയുന്നു. അതുപോലെ തിയേറ്ററിൽ പരാജയപ്പെട്ട ചിത്രമായിരുന്നു ലുക്കാ ചുപ്പി. 'നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി' എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ജയസൂര്യ പറയുന്നു. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.