ചുംബിക്കാനൊരുങ്ങിയ പ്രിയയെ പറ്റിച്ച സിനു ആര്?
ലിപ്‌ലോക്ക് പ്രതീക്ഷിച്ച പ്രിയയെ ‘തേച്ചൊട്ടിച്ച’ സിനു ആര്?
കണ്ണിറുക്കലിലൂടെ ലോകമെങ്ങും വൈറലായ നടിയാണ് പ്രിയ വാര്യർ. പ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം നിമിഷനേരത്തിനുള്ളിലാണ് വൈറലാവുന്നത്. താരത്തിന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു.
അഡാറ് ലൗവിൽ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്നെ ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ സിനു പറ്റിക്കുന്നതായി വീഡിയോയിൽ കാണാം. ‘ഇതെന്തിന്‍റെ കുഞ്ഞാടേ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ ഇൻസ്റ്റയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇതോടെ പ്രിയയെ പറ്റിച്ച സിനു ആരെന്നറിയാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു സോഷ്യൽ മീഡിയ. 'അഡാറ് ലൗ' സിനിമയുടെ ഛായാഗ്രാഹകനാണ് സിനു സിദ്ധാർത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം ഏറെ വാര്‍ത്താ പ്രാധാന്യം നേടികഴിഞ്ഞതാണ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിന് പ്രമേയമായെന്ന തരത്തിൽ ചര്‍ച്ചകള്‍ വന്നതോടെ ഏറെ വിവാദമായിരുന്നു. പക്ഷേ ചിത്രത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.