Webdunia - Bharat's app for daily news and videos

Install App

'പിച്ച എടുക്കേണ്ടി വന്നാൽ പോലും വടിവേലുവിനൊപ്പം അഭിനയിക്കില്ല'; തുറന്നടിച്ച് നടി സോന

ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

നിഹാരിക കെ.എസ്
ശനി, 15 മാര്‍ച്ച് 2025 (11:24 IST)
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് സോന ഹെയ്ഡൻ. അജിത്ത് നായകനായ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് വിജയ് നായകനായ ഷാജഹാനിലും അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിലൂടെയാണ് സോന കയ്യടി നേടുന്നത്. ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഇതിനിടെ പ്രമുഖ നടൻ വടിവേലുവിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്. 
 
വടിവേലുവിനൊപ്പം രജനീകാന്ത് നായകനായ കുസേലൻ എന്ന ചിത്രത്തിലാണ് സോന അഭിനയിച്ചത്. ഇരുവരുടേയും കോമഡി രംഗങ്ങൾ വലിയ ഹിറ്റായിരുന്നു. എന്നാൽ ഇനിയൊരിക്കലും താൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് സോന പറയുന്നത്. ഈ ചിത്രത്തിന് ശേഷം നിര്വഹദി ഓഫറുകൾ വന്നിരുന്നുവെന്നും എന്നാൽ താൻ അതെല്ലാം വേണ്ടെന്ന് വെയ്ക്കുകയാണ് ചെയ്തതെന്നും സോന പറയുന്നു. തനിക്ക് ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. പിച്ചയെടുത്ത് ജീവിക്കേണ്ടി വന്നാൽ പോലും താൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നും സോന പറയുന്നുണ്ട്. 
 
എന്തുകൊണ്ടാണ് സോന ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. വടിവേലുവിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളാണ് നടിയുടെ നിലപാടിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. അതേസമയം തന്റെ സ്വന്തം കഥ പറയുന്ന വെബ് സീരീസിന്റെ തിരക്കിലാണ് സോന ഇപ്പോൾ. സ്‌മോക്ക് എന്ന പേരിട്ടിരിക്കുന്ന വെബ് സീരീസ് ഷാർപ്ഫ്‌ലിക്‌സ് ഒടിടിയിലൂടെയാണ് റിലീസാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ

അടുത്ത ലേഖനം
Show comments