Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് എന്നെ വിളിക്കുന്നത് ദീദി എന്ന്, ഒരു പ്രശ്നമുണ്ടായാൽ ആദ്യം വിളിക്കുക അദ്ദേഹം; ഖുശ്ബു

കമൽ ഹാസനെ കുറിച്ചും വിജയ്‌യെ കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു.

വിജയ് എന്നെ വിളിക്കുന്നത് ദീദി എന്ന്, ഒരു പ്രശ്നമുണ്ടായാൽ ആദ്യം വിളിക്കുക അദ്ദേഹം; ഖുശ്ബു

നിഹാരിക കെ.എസ്

, ശനി, 15 മാര്‍ച്ച് 2025 (10:20 IST)
ഒരുകാലത്ത് തമിഴ് സിനിമ കീഴടക്കിയ നടിയായിരുന്നു ഖുശ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് നടി. ഡിഎംകെ, കോൺഗ്രസ് എന്നീ പാർട്ടികളിൽ പരീക്ഷണം നടത്തിയ ശേഷം ഇപ്പോൾ ബിജെപിയിലാണ് നടി പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ, കമൽ ഹാസനെ കുറിച്ചും വിജയ്‌യെ കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു.
 
കമൽ ഹാസനൊപ്പവും വിജയ്ക്കൊപ്പവും നിരവധി ചിത്രങ്ങളിൽ ഖുശ്ബു വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് ശേഷം കമൽ ഹാസനും വിജയ്‌യുമായുള്ള ബന്ധങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടി. എന്ത് ആവശ്യം വന്നാലും വിളിക്കാനുള്ള ബന്ധം ഇരുവരുമായി ഇപ്പോഴും ഉണ്ടെന്നും വിജയ് തന്നെ ദീദി എന്നാണ് വിളിക്കുന്നതെന്നും താൻ അദ്ദേഹത്തെ ബ്രോ എന്നാണ് വിളിക്കുകയെന്നും നടി പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു.
 
‘രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം എന്റെയും വിജയ്‌യുടെയും ബന്ധത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. അതുപോലെതന്നെയാണ് കമൽ സാറുമായും. ഒരു ആവശ്യം വന്നുകഴിഞ്ഞാൽ എനിക്ക് അദ്ദേഹത്തെ വിളിക്കാൻ കഴിയും. വിജയ്‌യെ ഞാൻ ബ്രോ എന്നാണ് വിളിക്കുന്നത്. വിജയ് എന്നെ ദീദി എന്നും. ഞങ്ങൾ ഇപ്പോഴും പരസ്പരം ഹലോ പറയും, ഇടക്കെല്ലാം കാണും. ഒരു പ്രശ്‌നമുണ്ടായാൽ വിജയ്‌യോ കമൽ സാറോ ആയിരിക്കും എന്നെ വിളിക്കുന്ന ആദ്യത്തെ ആളുകളെന്ന് എനിക്കറിയാം.
 
അവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അവരെ വിളിക്കുന്ന ആദ്യത്തെ ആൾ ഞാൻ തന്നെയായിരിക്കും. നിങ്ങൾക്ക് പേഴ്‌സണൽ ജീവിതത്തിൽ ഉള്ള ബന്ധങ്ങളെ രാഷ്ട്രീയം മാറ്റില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജീവിതത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഉണ്ടാകില്ലെന്നാണ് കരുണാനിധിയിൽ നിന്ന് ഞാൻ പഠിച്ച കാര്യം,’ ഖുശ്ബു പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദ്യം വിളിച്ചത് ഇച്ചാക്കയെ, പുള്ളിക്കാരന് ഭയങ്കര ധൈര്യമായിരുന്നു': സുന്നത്ത് കല്യാണത്തെ കുറിച്ച് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി